ചിക്കൻ റോസ്റ്റ് ഉണ്ടാക്കാം; അതും കറിവേപ്പിലയിൽ വേവിച്ച് എടുത്ത ചിക്കൻ റോസ്റ്റ്..

കോഴി റോസ്റ്റ് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ചിക്കൻ ഒരു കിലോ, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, ആവശ്യത്തിന് സവാള, പച്ചമുളക്, ഉപ്പ്, വെളിച്ചെണ്ണ, കുറച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടിയും ഗരംമസാലയും എടുക്കാം..

ചിക്കൻ ചെറിയ കഷണങ്ങളാക്കി കഴുകി വയ്ക്കാം.. ഇഞ്ചിയും വെളുത്തുള്ളിയും വൃത്തിയാക്കിയ ശേഷം ചതച്ചെടുക്കണം.. ശേഷം ഒരു പാൻ ചൂടാക്കി എണ്ണ ഒഴിക്കാം…എണ്ണ നന്നായി ചൂടായി വന്നതിനുശേഷം കറിവേപ്പില ഇട്ട് കൊടുക്കാം..5/6 തണ്ട് കറിവേപ്പില ചേർക്കാം.. ഇനി ചതച്ചു വച്ചിരിക്കുന്ന രണ്ട് ടേബിൾസ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും  ചേർക്കാം.. കുറച്ച് കഴിഞ്ഞ് ഒരു സവോളയും ആവശ്യമുള്ള പച്ചമുളകും ചേർത്ത് ഒരു നുള്ള് ഉപ്പി നോടൊപ്പം വഴറ്റി എടുക്കാം.. സവാള നന്നായി വഴന്നു വന്നതിനുശേഷം

അരടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടേബിൾസ്പൂൺ കുരുമുളകുപൊടിയും ചേർക്കാം..ഇനി ഇത് നന്നായി ഇളക്കി കൊടുക്കാം..ശേഷം ഒരു ടീസ്പൂൺ ഗരംമസാലയും ചേർത്ത് പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കുക.. ചെറുതായി അരിഞ്ഞുവെച്ച ചിക്കൻ കഷ്ണങ്ങൾ ചേർത്ത് മസലയോടൊപ്പം മിക്സ് ചെയ്ത് വെക്കാം..എന്നിട്ട് ചെറിയ തീയിൽ ചിക്കൻ വേവിക്കാം..

ഇടയ്ക്കിടയ്ക്ക് അടപ്പ് തുറന്ന് ഇളക്കി കൊടുക്കാം..പിന്നെ ചിക്കൻ വെന്തോ എന്നു നോക്കാം.. അവസാനമായി അല്പംകൂടി കറിവേപ്പില വിതറി ചിക്കൻ റോസ്റ്റ് വാങ്ങാവുന്നതാണ്.. അങ്ങനെ കറി വേപ്പിലയിൽ വേവിച്ച ചിക്കൻ റോസ്റ്റ് തയ്യാറാണ്..നിങ്ങളും ട്രൈ ചെയ്യു…

 

MENU

Comments are closed.