തീയ്യൽ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ചെമ്മീൻ, ചിരകിയ തേങ്ങ, ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, മൂന്നു തണ്ട് കറിവേപ്പില, ആവശ്യത്തിനുള്ള മുളകുപൊടിയും മല്ലിപ്പൊടിയും അല്പം മഞ്ഞൾപൊടിയും എടുക്കാം.. ഇനി കുറച്ച് വാളംപുളി, വെളിച്ചെണ്ണ, ആവശ്യത്തിനുള്ള ഉപ്പും അര ടീസ്പൂൺ കടുകും എടുക്കാം…

ആദ്യം തന്നെ ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, തക്കാളി എന്നിവയെല്ലാം

പൊടിയായി അരിഞ്ഞ് എടുക്കാം.. ശേഷം ഒരു പാൻ ചൂടാക്കി ശേഷം ഇതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിക്കാം.. ശേഷം കറിവേപ്പിലയും അരിഞ്ഞുവെച്ച ഇഞ്ചി ചെറിയ ഉള്ളി വെളുത്തുള്ളി എന്നിവ ചേർക്കാം.. ഇവ നന്നായി വഴറ്റുക, മൂത്തുവരുമ്പോൾ ചിരക്കി വെച്ചിരുന്ന  തേങ്ങ ചേർക്കാം.. എന്നിട്ട് ചെറിയ തീയിൽ ഇളക്കാം.. തേങ്ങ വറുത്ത് ഗോൾഡൻ കളർ ആകുമ്പോൾ  മുളകുപൊടിയും മല്ലി പ്പൊടിയും ചേർക്കണം,. ഇനി പൊടികളും തേങ്ങ

മിശ്രിതവും നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാം.. പൊടികളുടെ പച്ചമണം മാറിക്കഴിഞ്ഞു തീയിൽ നിന്നും മാറ്റി വെക്കാം.. ഈ കൂട്ട് തണുത്തു കഴിയുമ്പോൾ മിക്സിയിൽ അരയ്ക്കണം.. അധികം വെള്ളം ചേർക്കാതെ വേണം അരച്ചെടുക്കാൻ, നെല്ലിക്ക വലിപ്പത്തിൽ എടുത്ത വാളംപുളി അര കപ്പ് വെള്ളത്തിൽ കുതിർത്തി വെക്കാം.. മറ്റൊരു പാനിൽ ചെമ്മീൻ വേവിക്കാനായി വെക്കാം.. വൃത്തിയാക്കി വെച്ചിരുന്ന ചെമ്മീനും, പുളിവെള്ളവും  ആവശ്യത്തിനുള്ള ഉപ്പും അല്പം മഞ്ഞൾ പൊടിയും ചേർത്ത് അടച്ചുവെച്ച് വേവിക്കുക.. അധികം

സമയം ചെമ്മീൻ വേവാൻ ആവശ്യമില്ലാത്തതിനാൽ തിളച്ചു കഴിഞ്ഞ് വേവ് നോക്കി  വേഗം തന്നെ അരപ്പു ചേർത്ത് കൊടുക്കാം.. അരപ്പ് ചെമ്മീനും ആയി പിടിക്കാൻ അല്പസമയം കൂടി മൂടിവയ്ക്കാം.. എല്ലാം ഒന്നായ ശേഷം തിളച്ചു കഴിയുമ്പോൾ വാങ്ങാം.. വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് ഇളക്കി തീയ്യലിലേക്ക് ഒഴിക്കാം.. അങ്ങനെ ചെമ്മീൻ തീയ്യൽ തയ്യാർ ആണ് എല്ലാവരും ട്രൈ ചെയ്യൂ..