സഞ്ചാരികൾക്ക് സാഹസിക യാത്ര നടത്താനുള്ള പ്രദേശമാണ് പാലുകാച്ചി മല, എന്നാൽ വിശ്വാസികൾക്ക് ഇത് ഐതിഹ്യത്ത്ന്റെയും വിശ്വാസത്തിന്റെയും പേരാണ്..   സമുദ്രനിരപ്പിൽ നിന്നും 2700 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് മിക്കപ്പോഴും തണുത്ത കാറ്റും മഞ്ഞും അനുഭവപ്പെടും.. മൂന്ന് മലകൾ ഒന്നിച്ചുനിന്ന്  അടുപ്പ് പോലെ തോന്നിപ്പിക്കുന്നതാണ് ഇവിടുത്തെ പ്രത്യേകതകളിലൊന്ന്..

വയനാടൻ മലനിരകളും ആയി ചേർന്ന് കിടക്കുന്ന കുന്നിൻ കൂട്ടത്തിലാണ് കണ്ണൂർ ജില്ലയിലെ ഈ മലകൾ സ്ഥിതി

ചെയ്യുന്നത്.. കൊട്ടിയൂർ അമ്പലത്തിൽ നിന്ന് പാലുകാച്ചി മലയിലേക്ക് ആറ് കിലോമീറ്റർ ആണ് ഉള്ളത്.. അത് കഴിഞ്ഞാൽ ഒരു കിലോമീറ്ററോളം കാൽനടയായി കുന്നിലേക്ക് കയറാം… ഈ നടപ്പ് ഒരു കാട്ടിലൂടെയാണ്.. ഇരുവശവും ഇടതൂർന്നു നിൽക്കുന്ന മരങ്ങളൾ കാണാം.. താഴെ കരിയിലകൾ വീണു മണ്ണിനെ മൂടിയിരിക്കുന്നു.. കുറച്ച് ദൂരം നടന്നപ്പോൾ ആണ് ഒരു പന്തൽ കാണാനായത്, ഇത് സ്വാമി സത്യാനന്ദ സരസ്വതിയുടെ കൽമണ്ഡപം ആണ്.. തിരുവനന്തപുരം ചെങ്കോട്ട് ഉള്ള  സ്വാമി സത്യാനന്ദ സരസ്വതിയുടെ ട്രസ്റ്റിന്

കീഴിലാണ് പാലുകാച്ചി മല.. ഈ പ്രദേശത്തിന് പാലുകാച്ചി എന്ന പേര് വന്നതിന് പിന്നിൽ വലിയൊരു ഐതിഹ്യമുണ്ട്,  പണ്ട് ശിവപാർവ്വതിമാർക്ക് മുന്നിൽ  അടുപ്പുകല്ലുകൾ പോലെ 3 പാറകൾ നിൽക്കുകയും ഇതിന് മുകളിലായി പാർവതി ദേവി പാലുകാച്ചുകയും  ചെയ്തു, അങ്ങനെയാണ് ഈ പ്രദേശത്തിന് പാലുകാച്ചി മല എന്ന പേര് വന്നതത്രേ.. മലമുകളിലേക്കുള്ള യാത്രയിൽ ഒരു കരിങ്കൽ ശിൽപം

കാണാനായി…   കയ്യിലുണ്ടായിരുന്ന ഗഥയിൽനിന്ന് പ്രതിമ ഹനുമാന്റേത് ആണെന്ന് അനുമാനിച്ചു.. ഹനുമാന്റെ  പ്രതിമ കഴിഞ്ഞ് മുന്നോട്ട് വീണ്ടും പ്രതിമകൾ കാണാനായി.. ശിവപാർവ്വതിമാർ, നന്ദികേശൻ, ഗണപതി, അയ്യപ്പൻ, എന്നിങ്ങനെയുള്ള ശില്പങ്ങൾ പലയിടത്തും സ്ഥാപിച്ചിരിക്കുന്നു.. മലയ്ക്കു മുകളിലെത്തിയാൽ കണ്ണൂർ ജില്ലയുടെ പ്രധാന ഭാഗങ്ങൾ എല്ലാം കാണാം.. കൂടാതെ വയനാടിൻറെ അതിർത്തിയും കാണാം.. നല്ല തണുത്ത കാറ്റ്

വീശുന്നുണ്ടായിരുന്നു, മഴക്ക് ഉള്ള  കോളുണ്ട്.. രാവിലെയാണെങ്കിൽ നല്ല മഞ്ഞും ഉണ്ട്.. എണ്ണമറ്റ ഔഷധസസ്യങ്ങളും ആയുർവേദത്തിൽ ഉപയോഗിക്കുന്ന മറ്റ് പല ചെടികളും ഇവിടെ ഉണ്ടെന്ന് പറയപ്പെടുന്നു.. പാലുകാച്ചി മല യുടെ മൂന്നു ഭാഗത്തും വലിയ കൊക്കകൾ ആണ് ഉള്ളത്, അതിനാൽ തന്നെ ഇങ്ങോട്ടേക്ക് വരുന്ന സഞ്ചാരികൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.. അധികം യാത്ര ചെയ്തു മുഷിപ്പിക്കാതെ കാണാവുന്ന ഒരു പ്രദേശമാണ് പാലുകാച്ചി മല, സാഹസികതയും ഒക്കെ ട്രെക്കിങും

ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇങ്ങോട്ടേക്ക് യാത്രയാകാം..