മട്ടൻ ഫ്രൈ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ഒരു കിലോ മട്ടൻ, അര കപ്പ് ചെറിയുള്ളി,  ആവശ്യമുള്ള പച്ചമുളക്, ചെറിയ ഒരു കഷണം ഇഞ്ചി, കുറച്ച് വെളുത്തുള്ളി, കറിവേപ്പില, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും എടുക്കാം..

മട്ടൻ ചെറിയ കഷണങ്ങളാക്കി മുറിച്ച് കഴുകി എടുക്കാം.. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയും എരുവിന് ആവശ്യമുള്ള പച്ചമുളക് രണ്ടു തണ്ട് കറിവേപ്പില, 3 അല്ലി വെളുത്തുള്ളി, അര ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവയെല്ലാം ചേർത്ത് കുക്കറിൽ ഇട്ട് വേവിക്കാം.. ഇനി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് അല്പം വെളിച്ചെണ്ണയൊഴിച്ച ശേഷം അര കപ്പ് ചെറിയ ഉള്ളിയും പൊടിയായി അരിഞ്ഞു

വച്ചിരിക്കുന്ന ഇഞ്ചിയും ചേർത്ത് നന്നായി വഴറ്റി എടുക്കാം.. ഇനി ഒരു സ്പൂൺ മുളകുപൊടി അര സ്പൂൺ മല്ലിപൊടിയും അര സ്പൂൺ ഗരം മസാലയും ചേർക്കാം.. ശേഷം ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് നല്ല പോലെ ഇളക്കി കൊടുക്കാം.. പൊടികൾ നന്നായി മൂത്ത് വന്നതിനുശേഷം, വെന്ത് വന്ന മട്ടൻ ഇതിലേക്ക് ചേർത്ത് ഇളക്കി കൊടുക്കാം..ഇനിയും എരുവ് ആവശ്യമുള്ളവർക്ക് ഈ സമയത്ത്  ആവശ്യമുള്ള മുളകും ചേർക്കാം.. രണ്ടു

തണ്ട് കറിവേപ്പില കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാം, നന്നായി ഇളക്കി അധികമുള്ള വെള്ളം വറ്റിക്കണം.. ചെറിയ തീയിൽ അൽപസമയം മൂടിവെച്ച് മസാല പിടിക്കാനായി അനുവദിക്കാം.. മസാല എല്ലാം നന്നായി ഇറച്ചിയിൽ പിടിച്ച്  അധികം ഉള്ള വെള്ളം എല്ലാം വറ്റി വരുമ്പോൾ, മട്ടൻ നന്നായി ഡ്രൈ ആക്കി വാങ്ങാം..  അങ്ങനെ അടിപൊളി മട്ടൻ ഫ്രൈ തയ്യാറാണ്.. ഇന്ന് തന്നെ ഉണ്ടാക്കി നോക്കൂ…ഉറപ്പായും ഇഷ്ടമാവും….