ഇന്ന് മുതൽ സ്വന്തം വീട്ടിൽ തന്നെ തട്ടുകടയിലേ തട്ട് ദോശ തയ്യാറാക്കാം..

തട്ട് ദോശ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ: പച്ചരി മൂന്ന് കപ്പ്, ഉഴുന്ന് മുക്കാൽ കപ്പ്, അൽപ്പം ഉലുവയും കുറച്ച് ചോറും വേണം… പച്ചരിയും ഉഴുന്നും കുതിരാൻ ഇടുക, വേറെ പാത്രങ്ങളിൽ ഇടുന്നതാണ് ഉത്തമം.. നാലര മണിക്കൂർ കുതിർന്ന അരി മിക്സിയിൽ അരച്ചെടുക്കണം (മിക്സി അല്ലെങ്കിൽ ഗ്രൈൻഡർ ഉപയോഗിക്കാവുന്നതാണ്) ഉഴുന്ന് കുതിർന്ന് വരുന്ന സമയത്ത് ഒരു സ്പൂൺ ഉലുവയും ഇതേ പത്രത്തിലേക്ക് ചേർക്കാം.. ഉലുവ ചേർക്കുമ്പോൾ ദോശ

സാധാരണയേക്കാൾ സോഫ്റ്റ് ആയി കിട്ടുന്നതാണ്.. അരി അരച്ച് കഴിഞ്ഞ് ഉഴുന്ന് അരയ്ക്കാം ഇതിനൊപ്പം രണ്ട് സ്പൂൺ ചോറും ചേർക്കാം..തരി ഒന്നുമില്ലാതെ സ്മൂത്തായി അരഞ്ഞു കിട്ടിയ ഉഴുന്ന്, അരി മാവിലേക്ക് ഒഴിക്കാം.. നന്നായി ഇളക്കിയ ശേഷം നനവ് ഉള്ള തുണി വെച്ച് മൂടി വെക്കാം.. രാത്രി മുഴുവൻ മാവിനെ മൂടി- പുളിക്കാനായി വെക്കാം.. രാവിലെ ആകുമ്പോൾ പാകത്തിനുള്ള ഉപ്പ് ചേർത്ത് നന്നായി

ഇളക്കിയ ശേഷം ദോശ ചുടാം.. തട്ട് ദോശ ചെറുതായിരിക്കും, അല്ലെ!! അതുകൊണ്ട് നമുക്കും ചെറിയ ദോശകൾ ഉണ്ടാക്കാം(വലുതും പരിഗണിക്കാം കേട്ടോ) ഇനി ഉഗ്രൻ തേങ്ങ ചമ്മന്തിയോ, ചമ്മന്തി പൊടിയോ കൂട്ടി കഴിച്ചോളൂ..കഴിക്കാത്തവർ ഇന്ന് തന്നെ ട്രൈ ചെയ്യൂ..ഉറപ്പായും ഇഷ്ടപ്പെടും, കഴിച്ചിട്ട് ഉള്ളവർക്ക് ആ രുചി ഒന്നു കൂടി ഓർമ്മിക്കുകയും ആവാം..

 

MENU

Comments are closed.