മുട്ട പപ്സ് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : രണ്ടു മുട്ട, ഒരു സവാള, പഫ്‌സ് പേസ്റ്ററി ഷീറ്റ്സ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, അല്പം മുട്ട മസാലയും, മുളകുപൊടിയും, ഗരം മസാല, ഉപ്പ്, അല്പം എണ്ണ എന്നിവ എടുക്കാം…
പഫ്‌സ് ഉണ്ടാക്കുന്നത് ഒന്നരമണിക്കൂർ മുന്നേ പേസ്ട്രി ഷീറ്റ് എടുത്തു ഫ്രിഡ്ജിന് വെളിയിൽ വെക്കാം.. ഇനി എടുത്ത്

വെച്ചിരിക്കുന്ന മുട്ട പുഴുങ്ങി എടുക്കാം..( മുട്ട പുഴുങ്ങുമ്പോൾ അല്പം ഉപ്പ് ഇട്ടാൽ മുട്ട പൊട്ടി പോവില്ല ;12 മിനിറ്റ് കൊണ്ട് മുട്ട മുഴുവൻ വേവ് ആകുന്നതാണ്)… ഇനി ഒരു പാൻ ചൂടാക്കിയ ശേഷം എണ്ണ ഒഴിച്ച് അരിഞ്ഞുവച്ച സവോള വഴറ്റി എടുക്കാം..ശേഷം ഒരു നുള്ള് ഉപ്പും ചേർത്ത് ബ്രൗൺ കളർ ആകുന്നതുവരെ ഇളക്കാം.. ഇനി അര ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർക്കാം.. ഇത് മൂത്ത് വരുമ്പോൾ അര ടീസ്പൂൺ മുട്ട മസാല ചേർക്കണം,

കൂടാതെ അര ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി കൊടുക്കാം…. പൊടികൾ മൂത്തതിനുശേഷം തീയിൽ നിന്നും വാങ്ങിവയ്ക്കാം… ഇനി മസാല കൂട്ട് തണുത്തതിനുശേഷം, ചതുരത്തിൽ മുറിച്ച പഫ്‌സ് പേസ്ട്രി ഷീറ്റിന് നടുവിലായി നിരത്താം…ഇനി പകുതി കീറിയ മുട്ട , ഇതിന് മുകളിൽ കളിൽ കമിഴ്ത്തി വെച്ച ശേഷം ഭംഗിയായി മടക്കി വെക്കാം..മസാലയും മുട്ടകളും എല്ലാം പേസ്ട്രി ഷീറ്റിൽ ആക്കിയ ശേഷം, ഒരു അടിച്ച മുട്ടയുടെ വെള്ള ഓരോ പഫ്‌സിനു മുകളിലും ബ്രഷ് ചെയ്തു വയ്ക്കണം..

ഇനി പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 180- 200 ഡിഗ്രിയിൽ 15 മിനിറ്റ് വേവിക്കാം… പഫ്‌സ് വെന്ത് കഴിയുമ്പോൾ ഓവനിൽ നിന്ന് മാറ്റാം.. ഇനി ചൂടോടുകൂടി ഉഗ്രൻ രുചിയുള്ള പപ്സ് കഴിച്ചോളൂ….