മസാല ദോശയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ: ഒരു കപ്പ് അരി, അരക്കപ്പ് ഉഴുന്ന്, ആവശ്യത്തിന് ഉപ്പ്..
അരിയും ഉഴുന്നും ഒന്നു കഴുകി കുതിരാൻ ആയി വെക്കാം… പത്തോ പന്ത്രണ്ടോ മണിക്കൂറുകൾ കഴിഞ്ഞ് അരിയും ഉഴുന്നും അരച്ചെടുക്കണം… ഉഴുന്നും അരിയും അരച്ച് പാത്രത്തിലിട്ട് ആവശ്യമുള്ള ഉപ്പും ചേർത്ത് ഇളക്കി പുളിക്കാൻ ആയി മാറ്റി വെക്കണം…
ഇനി മസാല ഉണ്ടാക്കാനായി സവാള,

തക്കാളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും എടുക്കാം…
ഉരുളക്കിഴങ്ങ് നന്നായി കഴുകി കുക്കറിൽ വേവിക്കാം.. ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കടുക് പൊട്ടിക്കാം.. വറ്റൽ മുളകും കറിവേപ്പിലയും ഇട്ട് മൂപ്പിക്കുക.. ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും സവാളയും ചേർത്ത് ഇളക്കി കൊടുക്കാം.. ഇനി പച്ചമുളക് മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് തക്കാളി ഇവയെല്ലാം ചേർത്ത് ഇളക്കിയശേഷം അൽപസമയം വെയിറ്റ് ചെയ്യാം- സവാള എല്ലാം നന്നായി മൂത്ത് വരട്ടെ.. വേവിച്ചുവെച്ച ഉരുളകിഴങ്ങ് തൊലി

പൊളിച്ച് കഷ്ണങ്ങൾ ആക്കി എടുത്ത ശേഷം കൈ കൊണ്ട് പൊടിച്ചെടുക്കാം.. ഈ സവാള കൂട്ടിലേക്ക് ഉരുളക്കിഴങ്ങും ചേർത്ത് സവളയോടൊപ്പം ഇളക്കി കൂട്ട് തയ്യാറാക്കാം..
ഇപ്പോൾ മസാല കൂട്ട് തയ്യാറാണ്, ഇനി നല്ല വട്ടമുള്ള ദോശ കല്ല് ചൂടാക്കി മാവൊഴിച്ച് ദോശ പരത്താം.. ദോശ കുറച്ച് വട്ടത്തിൽ പരത്തിയെടുക്കുക… നന്നായി മൊരിഞ്ഞ്

വരുമ്പോൾ അതിലേക്ക് രണ്ട് സ്പൂൺ നെയ്യൊഴിച്ച് ശേഷം രണ്ട് ടേബിൾസ്പൂൺ മസാലക്കൂട്ട് നടുവിൽ വെക്കാം.. ശേഷം ഇഷ്ടമുള്ള രീതിയിൽ മടക്കി എടുക്കാം.. അങ്ങനെ മസാലദോശ തയ്യാറായി കഴിഞ്ഞു ഇനി കഴിച്ചാൽ മതി…