ചിക്കൻ സമൂസ തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ചിക്കൻ (അഞ്ചാറ് കഷ്ണം), രണ്ടു ഉരുളക്കിഴങ്ങ്,2 സവാള, പച്ചമുളക്, വെളുത്തുള്ളി, കുറച്ച് ഇഞ്ചിയും, അൽപം മഞ്ഞൾപൊടി മല്ലിപ്പൊടി മസാല പൊടി ആവശ്യത്തിനുള്ള ഉപ്പും എടുക്കാം… സമൂസ കവർ ചെയ്യാനുള്ള സമോസ ലീഫും വേണം…
ആദ്യംതന്നെ തന്നെ ചിക്കൻ വൃത്തിയാക്കിയ ശേഷം കുക്കറിൽ

വേവിച്ചെടുക്കുക… എല്ലില്ലാത്ത പീസസ് ആണ് വേണ്ടത്, അതില്ലെങ്കിൽ എല്ലു ഉള്ളതായാലും എടുക്കാം..എന്നിട്ട് വേവിച്ചതിനു ശേഷം എല്ലിൽ നിന്ന് വേർപെടുത്തി മിക്സിയിൽ അടിച്ചെടുക്കാം… ഉരുളക്കിഴങ്ങ് സവള എന്നിവ അരിഞ്ഞു വയ്ക്കാം.. ഉരുളക്കിഴങ്ങ് അൽപം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിക്കാം… ചെറിയ കഷ്ണം ഇഞ്ചിയും 4 പച്ചമുളകും അഞ്ചല്ലി വെളുത്തുള്ളിയും മിക്സിയിൽ ഇട്ട് പേസ്റ്റ് ആക്കി അരയ്ക്കണം….
ഇനി ഒരു പാൻ ചൂടാക്കി അൽപം എണ്ണ ഒഴിച്ചശേഷം സവാളയിട്ടു വഴറ്റണം.. ഇനി പേസ്റ്റാക്കി വെച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി മൂപ്പിക്കണം…ഈ കൂട്ടിലേക്ക് കറിവേപ്പില

(സമൂസയിൽ) ഇഷ്ടമാണെങ്കിൽ ചേർക്കാം.. പച്ചക്കറികളെല്ലാം മൂത്തുവരുമ്പോൾ ഒരു ടീസ്പൂൺ മല്ലിപ്പൊടിയും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർക്കാം.. ഇനി വേവിച്ച ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി ഇളക്കിയ ശേഷം അടിച്ചു വച്ചിരിക്കുന്ന ചിക്കനും ചേർത്തു രണ്ട് ടീസ്പൂൺ വെള്ളമൊഴിച്ച് നന്നായി മിക്സ് ചെയ്തു 5 മിനിറ്റ് മസാല പിടിക്കാൻ ആയി മൂടി വെക്കാം… ഇനി നന്നായി ഇളക്കി ഉപ്പ് നോക്കി വാങ്ങാം..അപ്പോൾ ഫില്ലിംഗ് തയ്യാറായി കഴിഞ്ഞു.. ഇനി ലീഫിലേക്ക് നിറക്കാം..

സമൂസ ലീഫിൽ ഫില്ലിംഗ്
നിറച്ചശേഷം മടക്കി എടുക്കാം..ശേഷം ചൂടായ എണ്ണയിൽ ഇട്ട് പൊരിക്കാം.. ലൈറ്റ് ബ്രൗൺ കളർ ആകുമ്പോൾ എണ്ണയിൽ നിന്ന് കോരാം…എല്ലാ സമൂസയും ഇതുപോലെ പൊരിച്ചെടുക്കാം… ഇനി ചൂടോടുകൂടി കഴിച്ചോളൂ….