വട്ടയപ്പം ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: അരിപ്പൊടി, തേങ്ങാപ്പാൽ, ഈസ്റ്റ്, പഞ്ചസാര, ഏലക്ക, വെളുത്തുള്ളിയും, രണ്ട് ടീസ്പൂൺ നെയ്യ്, ആവശ്യത്തിന് കശുവണ്ടി ഉണക്കമുന്തിരി എന്നിവ എടുക്കാം..ഇനി കുറച്ചു ചെറി ആവശ്യമുള്ള ഉപ്പും വെള്ളവും എടുത്താൽ നമുക്ക് ആരംഭിക്കാം..
അല്പം വെള്ളം ചൂടാക്കി എടുക്കാം.. ഒത്തിരി ചൂടായി പോകെണ്ടത് ഇല്ല..

ചെറിയ ചൂടിൽ അരക്കപ്പ് വെള്ളം എടുക്കാം, ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് മിക്സ് ചെയ്യാം.. ഇനി അര ടീസ്പൂൺ ഈസ്റ്റും ചേർക്കാം… ഇനി ഇത് മാറ്റിവയ്ക്കാം, ശേഷം ഒരു അല്ലി വെളുത്തുള്ളി പിന്നെ അഞ്ച് ഏലക്കയും ചതച്ചെടുക്കുക..ശേഷം രണ്ട് കപ്പ് വെള്ളം ചൂടാക്കാം.. ഇതിലേക്ക് 2 ടേബിൾ സ്പൂൺ അരിപ്പൊടി ഇട്ട് നന്നായി ഇളക്കി തിളപ്പിച്ച് എടുക്കാം.. അഞ്ചുമിനിറ്റ് തിളച്ചതിനുശേഷം വാങ്ങാം.. നന്നായി ചൂടാറിയതിനു ശേഷം എടുത്തു

വച്ചിരിക്കുന്ന 4 കപ്പ് അരിപ്പൊടി യിലേക്ക് ഈ മിശ്രിതം ഒഴിക്കണം.. ഈ അരിപ്പൊടിക്ക് ആവശ്യമായ ഉപ്പും ചതച്ച് വെച്ച വെളുത്തുള്ളി ഏലക്ക എന്നിവയും പിന്നെ ഒന്നര കപ്പ് തേങ്ങാപ്പാലും ചേർത്ത് ഇളക്കി യോജിപ്പിക്കാം… മാവ് നന്നായി യോജിപ്പിച്ചശേഷം പുളിക്കാനായി മാറ്റിവെക്കണം.. സാധാ ടെമ്പറേച്ചർ വെച്ചാൽ മതി, 8 മണിക്കൂർ കഴിഞ്ഞ് വട്ടയപ്പം വേവിക്കാൻ ഉദ്ദേശിക്കുന്ന പാത്രത്തിൽ നെയ്യ് തടവിയ ശേഷം മാവൊഴിച്ച് കൊടുക്കാം.. ഇനി

കശുവണ്ടിയും മുന്തിരിയും ചെറിയും എല്ലാം ഉപയോഗിച്ച് അലങ്കരിക്കാം… ശേഷ് 20 മിനിറ്റോളം ആവിയില് വേവിക്കണം…ഇനി ഇത് തണുത്തതിനുശേഷം ഉപയോഗിക്കാവുന്നതാണ്.. അങ്ങനെ നല്ല സോഫ്റ്റായ വട്ടേപ്പം തയ്യാറാണ്..ഉണ്ടാക്കി നോക്കു…