ഷാപ്പിലെ കറികൾക്ക് എല്ലാം ഒരു പ്രത്യേക രുചി ആണ്( എല്ലാവർക്കും അറിയാവുന്ന കാര്യം), കോഴി കറിയുടെ കാര്യം പിന്നെ പറയാനില്ല.. ഇനിമുതൽ നമ്മുടെ വീട്ടിൽ സ്വന്തമായി ഷാപ്പിലെ കോഴി കറി ഉണ്ടാക്കാം..
ഇതിന് ആവശ്യമുള്ള സാധനങ്ങൾ: ഒരു കിലോ കോഴി ഇറച്ചി, രണ്ടു ടേബിൾ സ്പൂൺ കുരുമുളക്, നാരങ്ങാനീര്, മൂന്ന് സവാള, ഒരു തക്കാളി, രണ്ട് പച്ചമുളക്, ഒരു ചെറിയ കഷണം ഇഞ്ചി, കുറച്ച്

വെളുത്തുള്ളി, ഇനി കുറച്ചു കറിവേപ്പില, ഗരം മസാല, മല്ലിപ്പൊടി, പെരുംജീരകം, ആവശ്യത്തിന് എണ്ണ, ഉപ്പ് എന്നിവയും എടുക്കാം…
കോഴി ഇറച്ചി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി എടുക്കാം.. ഈ കഷണങ്ങളെ കുരുമുളകുപൊടി, മഞ്ഞൾ പൊടി, നാരങ്ങാ നീര് എന്നിവയുടെ മിക്സ് ചേർത്ത് മാരിനേറ്റ് ചെയ്യാം.. നന്നായി തേച്ചുപിടിപ്പിച്ച ശേഷം അൽപസമയം മാറ്റിവയ്ക്കുക.. ഫ്രിഡ്ജിൽ വെക്കുന്നത് നന്നായിരിക്കും, കാരണം ഫ്രിഡ്ജിൽ വെച്ചാൽ പെട്ടെന്ന് മസാല പിടിക്കും.. ഇനി ഒരു പാൻ ചൂടാക്കാം.. ഇതിലേക്ക്

ആവശ്യമുള്ള എണ്ണ ഒഴിച്ച ശേഷം ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക, ശേഷം സവാളയും കറിവേപ്പിലയും ചേർത്ത് ഇളക്കണം… സവാള വഴന്നു വരുമ്പോൾ ഒരു ടേബിൾ സ്പൂൺ ഗരംമസാലയും രണ്ട് ടേബിൾ സ്പൂൺ മല്ലിപൊടിയും ചേർത്ത് മിക്സ് ചെയ്യാം… ഇനി കാൽ ടിസ്പൂണ് പെരുംജീരകവും ചേർക്കാം..ഇനി നേരത്തെ മാരനേറ്റ് ചെയ്ത് എടുത്തു വച്ച ചിക്കൻ ചേർക്കാം… നന്നായി ഇളക്കി ചിക്കനും മസാലകളും ഒന്നാക്കിയ ശേഷം അരിഞ്ഞുവെച്ച തക്കാളിയും നടുവേ കീറി വെച്ച പച്ചമുളകും ചേർക്കാം… ഇതെല്ലാം

നന്നായി വെന്ത് വരണം, നല്ല രീതിയിൽ വഴന്നു കഴിയുമ്പോൾ അര കപ്പ് വെള്ളം ചേർത്ത് ഇളക്കി യോജിപ്പിച്ച് അടച്ചു വെക്കാം.. 15 മിനിറ്റ് കൂടുമ്പോൾ മൂടി തുറന്ന് ഇളക്കി വേവിക്കാം.. ചാറു ആവശ്യമുള്ളത്ര കുറുകിവരുമ്പോൾ വാങ്ങാം… സ്വാദിഷ്ടമായ ഷാപ്പിലെ ചിക്കൻ കറി തയ്യാറാണ്… ഇനി ഇതിന്റെ കൂടെ വേണമെങ്കിലും കഴിച്ചോളൂ..