സാദാ ദോശ, മസാല ദോശ, നെയ് ദോശ, തട്ടിൽകുട്ടി ദോശ എന്നിങ്ങനെ പല ദോശകളും നമ്മൾ കഴിക്കാറുണ്ട്.. എന്നാൽ ബീറ്റൂട്ട് മസാലദോശ കഴിച്ചിട്ടുണ്ടോ.. ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കൂ..
ഇതിനാവശ്യമായ സാധനങ്ങൾ ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ്, ക്യാരറ്റ്, സവാള, പച്ചമുളക്, ഒരു കഷണം ഇഞ്ചിയും കുറച്ച് വെളുത്തുള്ളിയും..പിന്നെ അരടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് കുറച്ചു വെള്ളം എണ്ണ കടുക് അൽപ്പം ഉഴുന്നുപരിപ്പ് കറിവേപ്പിലയും ദോശ

ഉണ്ടാക്കാൻ വേണ്ട ദോശമാവും…
വൃത്തിയാക്കി വെച്ചിരുന്ന രണ്ട് ബീറ്റ്‌റൂട്ട് ഒരു സവാളയും മൂന്ന് ഉരുളക്കിഴങ്ങ് എന്നിവ കുക്കറിലിട്ട് വേവിക്കാം.. മൂന്നു വിസിൽ വരുന്നതു വരെ ഇവരെ നന്നായി വേവിക്കാം..എന്നിട്ട് വാങ്ങാം, ശേഷം ഇവയെ ഉടച്ചു വയ്ക്കാം.. ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് ശേഷം അര ടീസ്പൂൺ കടുക് കറിവേപ്പിലയും പച്ചമുളകും ഇട്ട് ഇളക്കാം.. ഇനി

ചെറുതായി അരിഞ്ഞ സവാളയും ആവശ്യമുള്ള പച്ചമുളകും ചേർത്ത് അൽപം ഉപ്പിനോടൊപ്പം നന്നായി മിക്സ് ചെയ്യാം..ഇനി വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് മൂപ്പിക്കണം.. നേരത്തെ വേവിച്ചുടച്ച് വെച്ച ക്യാരറ്റ് ഉരുളക്കിഴങ്ങ് ബീറ്റ്റൂട്ട് എന്നിവയും ഇതിലേക്ക് ചേർത്ത് നന്നായിലക്കണം.. ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ഉപ്പും മഞ്ഞൾപൊടിയും അൽപം വെള്ളവും ചേർത്ത് മിക്സ് ചെയ്യാം.. ഇനി ദോശ തവ ചൂടാക്കി മാവു ഒഴിച്ച് വലിയ ദോശ ചുടാം, നന്നായി കനംകുറച്ച് ചുട്ടെടുക്കാം ഇതിലേക്ക്

അൽപം നെയ്യ് തൂവിയ ശേഷം അല്പം മസാല കൂട്ട് നിരത്താം.. ഇഷ്ടമുള്ള രീതിയിൽ മടക്കി സെർവ് ചെയ്യാം…ഈ സ്‌പെഷ്യൽ ഡിഷ്‌ നിങ്ങളും ട്രൈ ചെയ്യുമല്ലോ…