വ്യത്യസ്ത ലുക്കിൽ തിളങ്ങി എസ്തർ അനിൽ !! ചിത്രങ്ങൾ വൈറൽ !!

അരുൺ കുമാർ സംവിധാനം ചെയ്ത കോക്ക് ടെയിൽ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ താരമാണ് എസ്തർ അനിൽ. അതിനുശേഷം മലയാളത്തിൽ നിരവധി വേഷങ്ങൾ ബാലതാരമായി താരം ചെയ്തിരുന്നു. പക്ഷേ താരത്തിനെ ജീവിതത്തിൽ ബ്രേക്ക് ആയ ഒരു ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായ ദൃശ്യം എന്ന ചിത്രം. ചിത്രത്തിൽ മോഹൻലാലിനെ മകളായാണ് താരം അഭിനയിച്ചത്

അനുമോൾ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. മലയാള സിനിമാലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു വിജയമായിരുന്നു ദൃശ്യം കരസ്ഥമാക്കിയത്. അതിനുശേഷം ദൃശ്യൻ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു അതിൽ തമിഴിലും തെലുങ്കിലും അല്ല അനുമോളുടെ വേഷം എസ്തർ തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. പിന്നീട് താരം ചില ചിത്രങ്ങളിലും വേഷമിട്ടിരുന്നു ഇടയ്ക്ക് അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുത്തിരുന്നു താരത്തെ പിന്നെ പ്രേക്ഷകർ കണ്ടത് ഷൈനിഗം നായകനായി എത്തിയ ഓള് എന്ന ചിത്രത്തിൽ നായികാ വേഷത്തിൽ എത്തിയത് ആയിട്ടാണ്. ഒരു നായികയായി താരം എത്തിയപ്പോൾ ശരിക്കും മലയാളികൾ ഞെട്ടിയിരുന്നു.

താര ത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം ദൃശ്യം ടു ആയിരുന്നു ചിത്രത്തിലും താരം പക്വതയാർന്ന ഒരു പെൺകുട്ടിയുടെ വേഷമായിരുന്നു കൈകാര്യം ചെയ്തത്. മലയാളത്തിൽ മാത്രമല്ല തെലുങ്കു ചിത്രങ്ങളിലും താരം നായികയായി ചേക്കേറി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം അതുകൊണ്ടുതന്നെ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ഞൊടിയിടയിൽ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ചിത്രങ്ങൾക്ക് മാത്രമല്ല ഷെയർ ചെയ്യുന്ന വീഡിയോസ് കളും വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത് ഈ അടുത്തിടെ താരം ഒരു ചിത്രം പങ്കുവെച്ചിരുന്നു

MENU

Leave a Reply

Your email address will not be published. Required fields are marked *