ഗായത്രി സുരേഷ് എന്ന പേരാണ് സോഷ്യൽ മീഡിയ ഒന്നാകെ കഴിഞ്ഞ ദിവസം മുതൽ പ്രചരിക്കുന്നത് കൂടെ താരത്തിന് ഒരു വീഡിയോയും ഉണ്ട് വിമർശനങ്ങൾക്കുള്ള ഉത്തരവുമായി ഇപ്പോൾ ഒരു യൂട്യൂബ് ചാനലിലൂടെ താരം രംഗത്തെത്തിയിരിക്കുകയാണ് എന്തായിരുന്നു ഈ വൈറലായ വീഡിയോയ്ക്ക് പിന്നിലെ വിശദീകരണം എന്നാണ് താരം പറയുന്നത്. താൻ ഒരിക്കലും ഒരു പെർഫെക്റ്റ് ആയ സ്ത്രീ അല്ല എന്നും മറ്റുള്ളവരെ പോലെ തനിക്കും എല്ലാ കുറ്റവും കുറവുകളും ഉണ്ട് എന്നും താരം പറയുകയാണ്.

എന്നാൽ തന്റെ വണ്ടി തള്ളി പൊളിക്കാനും തന്നെ അസഭ്യം പറയാനും വീട്ടുകാരെ കുറിച്ച് മോശം പറയാനും ആർക്കാണ് അവർക്ക് അനുവാദം കൊടുത്തത് എന്നാണ് താരം ചോദിക്കുന്നത് താനൊരു സെലിബ്രിറ്റി ആയതുകൊണ്ട് മാത്രമാണ് ഇത്തരത്തിൽ ഈ വിഷയം ചർച്ചയാവുന്നത് എന്നും ഗായത്രി പറഞ്ഞു. കാക്കനാട് ഭാഗത്തുനിന്നാണ് ഇത്തരത്തിലുള്ള ഒരു അനുഭവം താൻ നേരിട്ടത്. കാറിൽ വരുമ്പോൾ മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ മുന്നിലുള്ള വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഉരഞ്ഞു എന്നും തിരക്കായത് കൊണ്ട് നിർത്താൻ കഴിഞ്ഞില്ല എന്നും താരം പറഞ്ഞത്.

എന്നാൽ തങ്ങളെ ചെയ്തു പിടിച്ച ആ പയ്യൻ വണ്ടിയുടെ ഗ്ലാസ് ഇടിച്ചു പൊളിച്ചു എന്നും തന്റെ വീട്ടുകാരെ അസഭ്യം പറഞ്ഞു എന്നും താരം പറഞ്ഞു. താൻ ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ് ഇത്തരത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ നോക്കിയത് എന്ന് ഒരു സാധാരണക്കാരി ആയിരുന്നെങ്കിൽ അവർ ഈ വീഡിയോ എടുക്കാൻ ആയിരുന്നില്ല എന്നും ആണ് താരം പറഞ്ഞത്. താൻ അവിടെയിരുന്ന് ആളുകളോട് ക്ഷമ ചോദിച്ചിട്ടും അവർ അത് കൂട്ടാക്കാതെ ഇരുന്നു എന്നും താരം പറഞ്ഞു.