കല്ലുമ്മക്കായ നിറക്കാൻ ആവശ്യമായ സാധനങ്ങൾ: അരിപ്പൊടി, ഒരു തേങ്ങാ ( മുഴുവൻ) ചിരകിയത് എടുക്കാം, ജീരകം, ചെറിയ ഉള്ളി, ആവിശ്യത്തിന് ഉപ്പ്, പിന്നെ കല്ലുമ്മക്കായയും.. 50 അത് കല്ലുമ്മക്കായ എടുത്തു വൃത്തിയായി കഴുകാം.. അകവും പുറവും എല്ലാം എല്ലാം നന്നായി കഴുകിയശേഷം മാറ്റിവയ്ക്കാം…ഇനി അൽപ്പം മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല, കറിവേപ്പില എന്നിവ മതിയാവും..

മൂന്ന് കപ്പ് വെള്ളം തിളപ്പിച്ച് എടുക്കാം.. ഇതിലേക്ക് ആവശ്യമായ ഉപ്പ് ചേർക്കാം, ഇനി ഒരു ടിസ്‌പൂൺ ജീരകവും, ഒരു തേങ്ങ ചിരകിയതും ഒരു പിടി ചുവന്നുള്ളി ചതച്ചതും കൂടി ഈ വെള്ളത്തിലേക്ക് ചേർത്ത് തിളപ്പിക്കണം..ഇനി വാങ്ങി വെച്ചതിനുശേഷം രണ്ടര കപ്പ് അരിപ്പൊടി ഒരു ബൗളിലേക്ക് ഇട്ടശേഷം ഇപ്പോൾ തിളപ്പിച്ച വെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കാം… ചപ്പാത്തി മാവിൻറെ പാകത്തിൽ സോഫ്റ്റ് ആയി കുഴച്ച് എടുക്കാം… ഇതിനെ കഴുകി വച്ചിരിക്കുന്ന കല്ലുമ്മക്കായിൽ നിറച്ച് ആവിയിൽ വേവിച്ചെടുക്കാം…

മസാലയ്ക്ക് വേണ്ടി രണ്ട് ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും അര ടീസ്പൂൺ ഗരം മസാലയും ആവശ്യത്തിന് ഉപ്പും കറി വേപ്പിലയും അല്പം വെള്ളത്തിൽ മിക്സ് ചെയ്ത് എടുക്കാം.. നന്നായി വെന്ത് വരുമ്പോൾ കല്ലുമ്മക്കായി സെർവ് ചെയ്യാം.. കല്ലുമ്മക്കായയുടെ തോല് സൂക്ഷിച്ച് പൊളിച്ചു മാറ്റിയോ അല്ലാതെയോ വിളമ്പാം…അങ്ങനെ സ്വാദിഷ്ടമായ കല്ലുമ്മക്കായ് നിറച്ചത് കഴിക്കാൻ തയ്യാർ ആണ്..