
സന്തോഷ് പണ്ഡിടറ്റിന്റെ വിവാദങ്ങൾ കെട്ടടങ്ങും അതിനുമുൻപ് ഇതാ പുതിയ വിവാദവുമായി എത്തിയിരിക്കുകയാണ് സ്റ്റാർ മാജിക്. കഴിഞ്ഞദിവസം സ്റ്റാർ മാജിക്കിൽ അതിഥിയായി എത്തിയ മുക്ത പറഞ്ഞ വാക്കുകളാണ് മനുഷ്യാവകാശ കമ്മീഷൻ വരെ വലിയ വിഷയമാക്കി മാറ്റിയിരിക്കുന്നത്. നടി മുക്ത കഴിഞ്ഞദിവസം ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു.ഈ പരിപാടിയിൽ തന്റെ മകളെ താൻ ക്ലീനിങ് കുക്കിംഗ് തുടങ്ങിയ കാര്യങ്ങൾ ശീലിപ്പിച്ചിട്ടുണ്ട് എന്ന് മുക്ത പറഞ്ഞിരുന്നു ഈ കാര്യത്തെ വലിയ രീതിയിൽ ആരാധകർ വിമർശിക്കുകയായിരുന്നു.
മനുഷ്യാവകാശകമ്മീഷനും ബാലാവകാശ കമ്മീഷനും വാർത്താവിതരണ വകുപ്പും ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് ചാനലിനെതിരെ രംഗത്തെത്തിയിരുന്നു. സ്ത്രീവിരുദ്ധമായ വാക്കുകൾ പ്രയോഗിച്ചു എന്ന രീതിയിലാണ് ഇപ്പോൾ പരാതികൾ കൊടുത്തിരിക്കുന്നത്. മുത്തേ ഈ കാര്യങ്ങൾ പറഞ്ഞപ്പോൾ അവതാരികയും ഇത് സപ്പോർട്ട് ചെയ്തു. ഇപ്പോഴിതാ പറഞ്ഞ കാര്യങ്ങൾക്ക് നേരെ തന്റെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മുതൽ മുക്ത എന്താണ് പറയാൻ പോകുന്നത് എന്ന് ആരാധകർ കാത്തിരിക്കുകയായിരുന്നു. ലോകം എന്തും പറയട്ടെ ഇന്നും തന്റെ മകന്റെ താണ് എന്നുമാണ് മുക്ത കുറിച്ചിരിക്കുന്നത് കൂടാതെ താൻ പറഞ്ഞ ഒരു വാക്കിൽ മാത്രം കയറിപ്പിടിച്ചത് ഷെയർ ചെയ്ത് സമയം കളയരുത് എന്നും ഒരുപാടുപേർ നമ്മളെ ഇപ്പോൾ വിട്ടുപോയിട്ടുണ്ട് എന്നും അതിൽ കുഞ്ഞുങ്ങളടക്കം ഉണ്ടെന്ന കാര്യം ആരും മറക്കരുത് എന്നും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് വേണ്ടത് എന്ന് മുക്ത കുറിച്ചത്.

