ചുവപ്പിൽ തിളങ്ങി റിമി ടോമി.ചിത്രങ്ങൾ വൈറൽ !!

മീശമാധവൻ എന്ന ചിത്രത്തിലെ വിദ്യാസാഗർ എന്റെ സംഗീതത്തിൽ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് റിമിടോമി മലയാള സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. മലയാള പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ ഗായിക കൂടിയാണ് റിമിടോമി. ആലാപന രംഗത്തേക്ക് താരം എത്തിയപ്പോൾ നിരവധി വിമർശനങ്ങളും വിവാദങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്, പിന്നെ തന്റെ ജനുവിൻ ആയ സ്വഭാവവും ചേച്ചി പെർഫോമൻസും കൊണ്ട് ആരാധകരെ കീഴടക്കാൻ റിമി ടോമിയ്ക്ക് കഴിഞ്ഞു, ഏതുതരം പാട്ടുകൾ സ്റ്റേജിൽ പാടുമ്പോഴും തന്റെ താഴെയുള്ള

രീതി പെർഫോമൻസ് ചെയ്യാൻ റിമി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മലയാള സിനിമ കണ്ട ഗായികമാരിൽ നിന്ന് ഏറെ വ്യത്യസ്തയായിരുന്നു റിമിടോമി. മലയാള സിനിമയിൽ നിരവധി അടിപൊളി ഗാനങ്ങൾ പാടിയ റിമി ടോമിക്ക് മെലഡീസ് ഗാനങ്ങൾ വളരെ കുറവായിരുന്നു കിട്ടിയിട്ടുള്ളത്. ഒരു ഗായിക എന്നതിലുപരി നല്ലൊരു അവതാരിക കൂടിയാണ് റിമി. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ അവതാരകയായി എത്തിയ താരത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഈ പരിപാടി ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. ആദ്യകാലങ്ങളിൽ ഒക്കെ നാടൻരീതിയിൽ ചെയ്തികളിൽ എത്തിയിരുന്നു റിമി പിന്നീട് തന്റെ സൗന്ദര്യത്തെയും ശരീരത്തെയും കുറിച്ച് കൂടുതൽ ശ്രദ്ധിക്കുകയും പഴയതിലും കൂടുതൽ സുന്ദരി ആവുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ

സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി എപ്പോഴും പങ്കുവയ്ക്കാറുണ്ട്. റോയ്സ് എന്ന വ്യക്തിയെ വിവാഹം കഴിച്ച റിമിടോമി അടുത്തിടെയാണ് വിവാഹമോചിതയായത് . വിവാഹമോചനത്തെ പറ്റി ഇതുവരെ ആരോടും ഒന്നും പ്രതികരിച്ചിട്ടില്ല താരം എന്നാൽ റോയ്സ് വീണ്ടും വിവാഹിതനായി. ആലാപന രംഗത്തു

മാത്രമല്ല അഭിനയ രംഗത്തും തന്റെ കഴിവ് റിമി ടോമി തെളിയിച്ചു ജയറാം നായകനായി എത്തിയ തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിൽ ജയറാമിനെ നായികയായിഅഭിനയിച്ച താരത്തിന് നിരവധി ട്രോളുകൾ ഏറ്റുവാങ്ങേണ്ടിവന്നു അതുമൂലം ആണോ എന്നറിയില്ല താരം അഭിനയിക്കുന്നത് ഒരു ഇടവേള എടുത്തിരിക്കുകയാണ് ഇപ്പോൾ എന്നാൽ ഏതുസമയവും സിനിമയിലേക്ക് തിരിച്ചുവരും എന്ന ആകാംഷയിലാണ് ആരാധകർ. താരത്തിന് ഡയറ്റിങ് വീഡിയോയും എല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ഒരു യൂട്യൂബ് ചാനൽ റിമിക്ക് സ്വന്തമായുണ്ട്. താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുകയും കഴിഞ്ഞദിവസം താരം ഷെയർ ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്

MENU

Leave a Reply

Your email address will not be published. Required fields are marked *