തനി നാടൻ കടല കറി ഉണ്ടാക്കാം..

കടലക്കറി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ചുവന്നുള്ളി, കടുക്, കറുത്ത കടല, രണ്ട് പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, രണ്ടുമൂന്നു സവാള, രണ്ട് തക്കാളി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, ഗരംമസാലപ്പൊടി, ആവശ്യത്തിന് ഉപ്പ്, എണ്ണ, കുറച്ച് കറിവേപ്പില, മല്ലിയില, എന്നിവ മതിയാകും…
അരക്കിലോ കടല- കറി ഉണ്ടാക്കാൻ ഉള്ള ദിവസത്തിന് തലേരാത്രിയിൽ തന്നെ വെള്ളത്തിലിട്ടു വെക്കുക.. ആറ്

മണിക്കൂറെങ്കിലും വേണം കടല നന്നായി കുതിർന്നു വരാൻ.. 2 തക്കാളി 3 സവാള എന്നിവ വൃത്തിയാക്കി അരിഞ്ഞുവയ്ക്കുക… കുതിർത്തെടുത്ത അരക്കിലോ കടല, അരക്കപ്പ് ചുവന്നുള്ളി, 2 പച്ചമുളക്, ആവശ്യത്തിന് ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കാം… നന്നായി വെന്തു വന്ന കടല വാങ്ങി വെച്ചതിനുശേഷം ഒരു പാൻ ചൂടാക്കാം.. ഇതിലേക്ക് അല്പം എണ്ണ ഒഴിച്ച ശേഷം ചൂട് ആയി വരുമ്പോൾ കടുക് പൊട്ടിക്കാം, പിന്നീട് കറിവേപ്പിലയും ചേർക്കാം..ഇനി അരിഞ്ഞു വെച്ചിരിക്കുന്ന സവാള ഇട്ടു വഴറ്റണം.. ഇനി ഒരു

ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് കളർ മാറുന്നതുവരെ നന്നായി ഇളക്കിക്കൊടുക്കുക.. സവാള നന്നായി വഴന്ന് വരുമ്പോൾ രണ്ട് ടീസ്പൂൺ മുളകുപൊടി, രണ്ട് ടേബിൾസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, 2 ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് മൂപ്പിക്കുക.. പൊടികൾ നന്നായി മൂത്തതിനുശേഷം അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും ചേർത്ത് വഴറ്റണം.. തക്കാളി നന്നായി വഴന്ന്

കഴിഞ്ഞ് വേവിച്ചുവെച്ച കടല ചേർത്ത് നന്നായി മിക്സ് ചെയ്യാം..ഇനി അല്പം വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി മസാല കടലയിൽ പിടിക്കുന്നതുവരെ വരെ തീ കുറച്ചുവെച്ച് വേവിക്കാം… കടല കറിക്ക് ആവശ്യമായ ചാറ് ആകുന്നതുവരെ, അധികമുള്ള

വെള്ളം തിളപ്പിച്ച് വറ്റിക്കാം.. ശേഷം തീയിൽ നിന്നും മാറ്റി മല്ലിയില വിതറി കൊടുക്കാം… ചപ്പാത്തി ഇഡലി അപ്പം പുട്ട് എന്നിവയുടെ എല്ലാം കൂടെ കഴിക്കാവുന്ന വേറെ ലെവൽ കറി ആണ്..ഉറപ്പായും ട്രൈ ചെയ്യൂ…

MENU

Comments are closed.