ഫ്രൈഡ് റൈസ് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ, മുട്ട, ഇഞ്ചി, വെളുത്തുള്ളി, കുരുമുളകുപൊടി, ആവശ്യത്തിനുള്ള എണ്ണ, സ്പ്രിങ് ഒനിയൻ, ബസ്മതി റൈസ്, ചില്ലി സോസ്, സോയ സോസ്, ആവിശ്യത്തിന് ഉള്ള ഉപ്പ്, കുറച്ച് കാരറ്റ്, കാബേജ്, ബീൻസ് എന്നിവ എടുക്കാം…
2 കപ്പ് അരി കഴുകി അര മണിക്കൂർ കുതിർക്കാൻ വയ്ക്കുക.. ഇനി ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വെക്കാം, അല്പം ഉപ്പും ഇടണം..ഇത് നന്നായി തിളച്ചുവരുമ്പോൾ കുതിരാൻ വെച്ച അരി വേവിക്കാൻ ഇതിലേക്ക് ഇടാം… ഒരു ടേബിൾസ്പൂൺ എണ്ണ ഒഴിക്കാം., അല്ലെങ്കിൽ അല്പം നാരങ്ങാനീര് ഒഴിക്കാം, ഇങ്ങനെ ചെയ്യുമ്പോൾ ചോറ് പരസ്പരം ഒട്ടിപിടിക്കാതിരിക്കും… അരി 80% വേവ് ആയി കഴിയുമ്പോൾ വാങ്ങാം…
മറ്റൊരു പാനിൽ 2 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ആവശ്യമുള്ള മുട്ട പൊട്ടിച്ചൊഴിക്കുക, ഇതിലേക്ക് ആവശ്യത്തിനുള്ള കുരുമുളകുപൊടിയും ഉപ്പും ചേർത്ത് ഇളക്കി ചിക്കി എടുക്കണം.. ഇനി ഇത് മാറ്റിവയ്ക്കാം ശേഷം ഇതേ പാനിലേക്ക് അല്പം കൂടി എണ്ണയൊഴിച്ച ശേഷം പൊടിയായി അരിഞ്ഞ വെളുത്തുള്ളിയും ഇഞ്ചിയും ചേർത്തിളക്കാം.. ഇനി അരിഞ്ഞുവെച്ചിരിക്കുന്ന പച്ചക്കറികൾ കാരറ്റ് കാബേജ് ബീൻസ് സ്പ്രിങ് ഒനിയൻ എന്നിവ ചേർത്ത് അൽപ്പം ഉപ്പിനോടൊപ്പം വാട്ടിയെടുക്കാം… നന്നായി വെന്തു വരുമ്പോൾ ഇപ്പോൾ രണ്ടു സ്പൂൺ സോയാസോസും ഉപ്പും ഒരു സ്പൂൺ ചില്ലി സോസും ചേർക്കാം..ഇനി നേരത്തെ മാറ്റിവെച്ച ചോറും പൊരിച്ച മുട്ടയും ചേർത്ത് നന്നായി ഇളക്കാം…ഇപ്പോൾ ഉപ്പ് നോക്കാവുന്നതാണ്, എന്നിട്ട് ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാം.. അല്പം കുരുമുളകുപൊടി കൂടി വിതറിയ ശേഷം വാങ്ങി കഴിക്കാം..