ഐസ്ക്രീമിൽ എന്ത് വെറൈറ്റി കൊണ്ടുവരാം എന്നാണോ ആലോചിക്കുന്നത് – ചക്കക്കുരു ഐസ്ക്രീം ആയാലോ..

വാനില ഐസ്ക്രീം ഉണ്ടാകുമ്പോൾ ചക്കക്കുരു കൂടി ചേർത്താൽ മതി ഉഗ്രൻ ചക്കക്കുരു ഐസ്ക്രീം ഉണ്ടാക്കാം…(ചക്കയും ചക്കക്കുരുവും അരങ്ങ് വാണിരുന്ന കാലമായിരുന്നല്ലോ)
ചക്കക്കുരു ഐസ്ക്രീം ഉണ്ടാക്കാനായി 30 ചക്കക്കുരു, മുക്കാൽ ലിറ്റർ പാൽ, മുക്കാൽ കപ്പ് പഞ്ചസാര എന്നിവ മാത്രം മതി…
ചക്കക്കുരു വൃത്തിയാക്കി
എടുത്തതിനുശേഷം കുക്കറിൽ ഇട്ട് വേവിച്ചെടുക്കാം.. ചക്ക കുരുവിന് നീന്തിത്തുടിക്കാൻ ഉള്ള വെള്ളം ഒഴിച്ചോളു കേട്ടോ.. 5 വിസിൽ വരുന്നതുവരെ ചക്കകുരുവിനെ ശ്വാസം മുട്ടിചോ.. കുരു വെന്തതിനുശേഷം പ്രഷർ കളഞ്ഞു ചൂടാറാൻ വെക്കാം.. നന്നായി ചൂടാറിയതിനു ശേഷം ഇതിൻറെ ബ്രൗൺ നിറമുള്ള തൊലിയും മാറ്റി എടുക്കാം.. എന്നിട്ട് കഴുകി ചെറിയ കഷണങ്ങളാക്കി നുറുക്കി വെക്കാം.. ഈ കഷണങ്ങൾ മിക്സിയിൽ സോഫ്റ്റ് ആയി അരച്ചു എടുക്കാം.. വെള്ളത്തിന് പകരം പാൽ
ചേർക്കാം മുഴുവൻ ചക്കക്കുരുവും അരച്ച് അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് (സ്റ്റവ് ൽ വെച്ച് ചൂട് ആയത്) മാറ്റാം… ഇതിലേക്ക് വാനില എസൻസും മുക്കാൽ കപ്പ് പഞ്ചസാരയും ബാക്കിയുള്ള പാലും ചേർത്ത് ഇളക്കി യോജിപ്പിക്കുക… ചെറിയ തീയിൽ വേണം ഇളക്കാൻ, ഇത് തിളച്ച് കുറുകി വരുമ്പോൾ തീയിൽനിന്ന് മാറ്റാം.. മധുരം ഇനിയും ആവശ്യമെങ്കിൽ ചേർക്കാവുന്നതാണ്.. നന്നായി തണുത്ത ശേഷം മിക്സിയിൽ ഇട്ട് അടിച്ചെടുക്കാം.. ഇനി ഒരു വൃത്തിയുള്ള പാത്രത്തിൽ ആക്കി അടച്ച് ഫ്രീസറിൽ വച്ച് എട്ടു
മണിക്കൂറുകൾക്ക് ശേഷം ഉപയോഗിക്കാവുന്നതാണ്… അങ്ങനെ സ്വാദിഷ്ടമായ ചക്കക്കുരു ഐസ്ക്രീം തയ്യാറാണ് ട്രൈ ചെയ്തു നോക്കൂ…മുതിർന്നവർക്കും കുട്ടികൾക്കും എല്ലാം ഇഷ്ടപ്പെടും..തീർച്ച..

MENU

Comments are closed.