പുളിപ്പും മധുരവും ഉള്ള പൈനാപ്പിൾ അച്ചാർ ഉണ്ടാക്കാം…

പൈനാപ്പിൾ അച്ചാർ ഉണ്ടാക്കാൻ ഒരു പൈനാപ്പിൾ എടുക്കാം, ഒരു കഷണം ശർക്കരയും എരിവിനു വേണ്ട പച്ചമുളക്, ചെറിയ കഷണം ഇഞ്ചി, കുറച്ചു വെളുത്തുള്ളിയും ഒരു ചെറിയ കഷ്ണം വാളംപുളി, കുറച്ചു കറിവേപ്പില, അല്പം വെളിച്ചെണ്ണയും, കാൽ ടീസ്പൂൺ കടുക്, മുളകുപൊടി, ഉലുവപ്പൊടി, മഞ്ഞൾപൊടി, കായപ്പൊടി എന്നിവയും ആവശ്യത്തിന് ഉപ്പും എടുക്കാം….


അച്ചാർ ഉണ്ടാക്കാനായി പൈനാപ്പിൾ തൊണ്ട് കളഞ്ഞശേഷം ചെറിയ കഷണങ്ങളാക്കി മുറിയ്ക്കുക… ഒരു കഷണം ശർക്കര അൽപം ചൂടുവെള്ളത്തിൽ ഇട്ട് പാനിയാക്കി എടുക്കാം.. ഒരു കഷണം ഇഞ്ചിയും ആറ് അല്ലി വെളുത്തുള്ളിയും വൃത്തിയാക്കിയ ശേഷം ചതച്ച് എടുക്കാം.. മൂന്ന് നാല് പച്ചമുളക് ചെറുതാക്കി അരിയാം.. ഇനി ഒരു പാൻ ചൂടാക്കിയ ശേഷം രണ്ട് ടേബിൾ സ്പൂൺ നല്ലെണ്ണ ഒഴിക്കാം.. അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളകും രണ്ട് തണ്ട്
കറിവേപ്പിലയും ഇട്ട് നന്നായി ഇളക്കി വറുക്കണം.. ഇനി നേരത്തെ ചതച്ച് വെച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റാം.. ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പച്ചമണം മാറിയതിനുശേഷം അരിഞ്ഞുവെച്ചിരിക്കുന്ന പൈനാപ്പിൾ ചേർക്കാം.. അധികനേരം ഇട്ട് പൈനാപ്പിളിന്റെ രുചി കളയാതെ ഉടനെതന്നെ അര ടീസ്പൂൺ മുളകുപൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അല്പം കായപ്പൊടിയും ചേർത്ത് ഇളക്കി കൊടുക്കാം.. പിന്നെ എടുത്തു വെച്ചിരിക്കുന്ന പുളി കുതുർത്തിയത് ഒപ്പം ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഒന്നുകൂടെ
ഇളക്കാം..ശേഷം ശർക്കര പാനിയും ചേർക്കണം.. ശർക്കരപ്പാനി ഒഴിച്ചതിനുശേഷം അച്ചാർ നന്നായി തിളച്ച് കുറുകി വരുന്നത് വരെ വേവിക്കാം.. അങ്ങനെ പൈനാപ്പിൾ അച്ചാർ റെഡിയാണ്.. ചോറിനൊപ്പമോ ബിരിയാണിക്കൊപ്പമോ ഉഗ്രൻ കോമ്പിനേഷനാണ്…ട്രൈ ചെയ്യുമല്ലോ..

MENU

Comments are closed.