ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമായിരുന്നു സ്വാസിക. സിനിമയിൽ ആണ് താരം ആദ്യം അഭിനയിച്ചത് എങ്കിലും താരത്തിന് സിനിമയിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് താരം ടെലിവിഷൻ പരമ്പരകളിൽ സജീവമാവുകയായിരുന്നു. താരം അഭിനയിച്ച സീത എന്ന സീരിയൽ സൂപ്പർ ഹിറ്റായിരുന്നു. നിരവധി ആരാധകരായിരുന്നു സീത എന്ന കഥാപാത്രത്തിന് ഉണ്ടായിരുന്നത്. തന്റെ അഭിനയപാടവം സിനിമയിൽ കാണിക്കാൻ കഴിഞ്ഞില്ല എങ്കിലും താരത്തിനു സീരിയലുകളിൽ കാണിക്കാൻ കഴിഞ്ഞു

അതോടെ താരത്തിന് കഴിവുകളെ മലയാളസിനിമയും മനസ്സിലാക്കി നിരവധി ചിത്രങ്ങൾ താരത്തിനു വേണ്ടി അണിയറയിൽ ഒരുങ്ങുകയും ചെയ്തു പിന്നീട് വാസന്തി എന്ന ചിത്രത്തിന് മികച്ച സഹനടി ആയിട്ടുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും താരത്തെ തേടിയെത്തി ഈ അടുത്തിടെ ആയിരുന്നു താരത്തിന് ഒരു പ്രണയമുണ്ടെന്ന് താരം വെളിപ്പെടുത്തിയത്. അത് സോഷ്യൽ മീഡിയയിൽ കേറി വൈറലായിരുന്നു എന്നാൽ താൻ സ്നേഹിക്കുന്ന വ്യക്തിയുടെ പേര് ചിത്രങ്ങളൊന്നും താരം പുറത്തുവിട്ടിട്ടില്ല എന്തായാലും അത് ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സ്വാസികയുടെ ആരാധകർ താരത്തിന് ഇപ്പോൾ ഒരു യൂട്യൂബ് ചാനൽ ഉണ്ട് അമൃത ചാനലിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയുടെ

അവതാരികയും ആണ് താരം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം എപ്പോഴും തന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് ഇപ്പോൾ താരം പങ്കുവച്ച് ചിത്രങ്ങൾക്കാണ് രസകരമായ കമന്റുകൾ ആരാധകർ നൽകിയിരിക്കുന്നത് രാജകുമാരികൾ തോറ്റുപോകും ഞങ്ങളുടെ സ്വാസുവിന്റെ സൗന്ദര്യത്തിനു മുന്നിൽ എന്നാണ് ആരാധകർ പറയുന്നത്