സ്വാദിഷ്ടമായ ക്യാരറ്റ് ഡെയ്റ്റ്സ് കേക്ക് ഉണ്ടാക്കാം..

എല്ലായിടത്തും വളരെ പ്രശസ്തമായ ഒന്നാണ് കാരറ്റ് കേക്ക്, എന്നാൽ നമുക്ക് ക്യാരറ്റ് ഡെയ്റ്റ്സ് കേക്ക് തയ്യാറാക്കി നോക്കാം…
ക്യാരറ്റ് ഡെയ്റ്റ്സ് കേക്ക് ഉണ്ടാക്കാനായി, നമുക്ക് ക്യാരറ്റ്, മൈദ, ഡേറ്റ്സ്, വെജിറ്റബിൾ ഓയിൽ, പഞ്ചസാര പൊടിച്ചത്, വാനില എസൻസ്, കാരമൽ സിറപ്പ്, ബേക്കിംഗ് സോഡാ, ബേക്കിംഗ് പൗഡർ, മുട്ട, എന്നിവ മതിയാകും…


ക്യാരറ്റ് വൃത്തിയാക്കിയ ശേഷം വളരെ ചെറുതായി അരിഞ്ഞ് വയ്ക്കണം. ഇതുപോലെ ഡേറ്റ്സും ചോപ്പ് ചെയ്തു വയ്ക്കാം. ഇനി ഡ്രൈ ഐറ്റംസ് ആയ ഒന്നര കപ്പ് മൈദ, അര ടീസ്പൂൺ ബേക്കിംഗ് സോഡാ, ഒന്നര ടീസ്പൂൺ ബേക്കിംഗ് പൗഡർ എന്നിവ ഒരു ബൗളിലേക്ക് ഇട്ട ശേഷം രണ്ടുമൂന്നു തവണ അരിച്ചെടുക്കാം.. ഇനി ഒരു മിക്സിയുടെ ജാറിലേക്ക്- എടുത്തു

വച്ചിരിക്കുന്ന കാൽ കപ്പ് എണ്ണ ഒഴിക്കാം, ശേഷം പൊടിച്ചു വച്ചിരിക്കുന്ന കാൽകപ്പ് പഞ്ചസാരയും ചേർത്ത് അടിച്ചെടുക്കാം.. ഇതിലേക്ക് മൂന്നു മുട്ടയും ചേർത്ത് ഒന്നുകൂടി(ചെറിയ സ്പീഡിൽ) അടിക്കാം.. ഇനി ഡേറ്റ്സും ക്യാരറ്റും അരിഞ്ഞുവെച്ചിരിക്കുന്നത് കൂടി ഇട്ട് അടിച്ച് മാറ്റിവയ്ക്കാം.. ഇനി ഇതിലേക്ക് കാൽ ടീസ്പൂൺ വാനില എസൻസ് ചേർത്ത് നന്നായി ഇളക്കി എടുക്കാം.. ഇനി മിക്സ് ചെയ്തു വച്ചിരിക്കുന്ന മൈദയും ബേക്കിംഗ് സോഡാ ബേക്കിംഗ് പൗഡർ എന്നിവയും ഈ കൂട്ടിലേക്ക് ഇട്ട് ബാറ്റർ തയ്യാറാക്കാം.. അധികം കട്ടിയുള്ള മാവ് ആണെങ്കിൽ തിളപ്പിച്ച് ചൂടാറിയ പാൽ

ചേർത്ത് ലൂസ് ബാറ്റർ ഉണ്ടാക്കാവുന്നതാണ്… ഇനി ഇത് ബേക്കിംഗ് ടിന്നിലേക്ക് ഒഴിച്ച് പതിയെ തട്ടിയശേഷം പ്രീഹീറ്റ് ചെയ്ത ഓവനിൽ 180ഡിഗ്രിയിൽ 30 മിനിറ്റ് നേരം വേവിക്കാം.. ബേക്കിംഗ് ടിന്നിൽ ബട്ടർ പേപ്പർ നിരത്തി വെക്കാം.. 30 മീനിറ്റ് കഴിയുമ്പോൾ, വെന്തോ എന്ന് ചെക്ക് ചെയ്തശേഷം വേണം ഉപയോഗിക്കാൻ.. ചെക്ക് ചെയ്യാനായി ഈർക്കിൽ കൊണ്ട് നടുവിൽ കുത്തി നോക്കാം, മാവ് ഒന്നും ഈർക്കിളിൽ പിടിക്കുന്നില്ല എങ്കിൽ

വെന്തു എന്ന് മനസ്സിലാക്കാം…അങ്ങനെ അടിപൊളി ക്യാരറ്റ് ഡെയ്റ്റ്സ് കേക്ക് തയ്യാർ ആണ്…ഉറപ്പായും ട്രൈ ചെയ്യണേ…

MENU

Comments are closed.