കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപെടുന്ന കുകിസ്‌ ഉണ്ടാക്കാം..

നമ്മുടെ ബിസ്ക്കറ്റിന് തുല്യം. വട്ടത്തിൽ ഉള്ള കട്ടിയുള്ള കുറച്ചും കൂടെ രുചികരമായ ബിസ്ക്കറ്റ്. അതാണ് നമ്മുടെ കുകിസ്‌.

വീട്ടിൽ ഓവൻ ഇല്ല എന്നു കരുതി ഉണ്ടാകാതെ ഇരിക്കരുത്. അതിനു പകരമായി ഒരു കുക്കറിൽ ഉപ്പോ ചെറു കല്ലുകളോ നിരത്തി 5 മിനിറ്റു ഉയർന്ന താപത്തിൽ ചൂടാക്കിയൽ മതിയാകും. ഏറ്റവും നല്ല ഓവൻ അതാണ്..

ആവശ്യമായ സാധനങ്ങൾ :
ഒന്നേകാൽ കപ്പ് മൈദ, പൊടിച്ച പഞ്ചസാര അര കപ്പ്, ബ്രൗണ് ഷുഗർ അര കപ്പ്, അര കപ്പ് വെണ്ണ, 1 ടീസ്പൂണ്
വാനില എസ്സെൻസ്, അര ടീസ്പൂണ് ബേക്കിംഗ് സോഡാ, അല്പം ഉപ്പ്, 1 ടീസ്പൂണ് കോണ് ഫ്ലോർ ഇനി ഒരു മുട്ടയും

ഒരു കപ്പ് ചോക്കോ ചിപ്പ്സം എടുക്കാം..
കുക്കീസ്‌ ഉണ്ടാക്കാൻ ഒരു പാത്രത്തിലേക് വെണ്ണ, പൊടിച്ച പഞ്ചസാര, ബ്രൗണ് ഷുഗർ എന്നിവ ഇട്ടു നല്ലപോലെ ഇളക്കുക.. ശേഷം അതിലേക്കു മുട്ട, വാനില എസ്സെൻസ് എന്നിവ ചേർത്ത് നല്ലതു പോലെ ഇളക്കുക.. നല്ല കുഴമ്പ് പരുവത്തിൽ ആയി കഴിഞ്ഞ് അതിലേക്ക് മൈദ, ബേക്കിംഗ് സോഡാ, കോണ് ഫ്ലോർ, ഉപ്പ് അരിച്ചു ചേർക്കണം.. ശേഷം നല്ല പോലെ ഇളക്കുക.. അവസാനമായി അതിലേക്ക് മുക്കാൽ ഭാഗം ചോക്കോ ചിപ്പ്സ് ചേർത്ത് നല്ല പോലെ ഇളക്കാം..

ഈ മാവ് ഏകദേശം 30 മിനിറ്റ് ഫ്രീസറിൽ വെക്കുക…
ഒരു ട്രൈ എടുത്തു നല്ല പോലെ എണ്ണ/വെണ്ണ പറ്റിയത്തിനു ശേഷം, അതിന്റെ മുകളിലേക്കു ബട്ടർ പേപ്പർ വെക്കുക.. നമ്മൾ ഉണ്ടാക്കിയ മാവിൽ നിന്നും ഏകദേശം 15, 16 ഉണ്ടകൾ ഉണ്ടാക്കി ട്രൈയിൽ അകലത്തിൽ വെക്കുക.. ഒരു ട്രെയിൽ കൊള്ളുന്നില്ലേൽ ഒന്നിൽ കൂടുതൽ ട്രൈകൾ ഉപയോഗിക്കാം..

നമ്മൾ തയാറാക്കിയിരിക്കുന്ന ഓവനിൽ ട്രൈ വെക്കുക. ഒരു സമയം ഒരു ട്രൈ മാത്രമേ വെക്കാവു എന്നു ഓർക്കുക.

അടപ്പു കൊണ്ട് അടച്ചു ചെറു ചൂടിൽ 20 – 25 മിനിറ്റു വെക്കുക.
രുചികരമായ കുകിസ്‌ കഴിക്കുവാൻ തയ്യാർ ആണ്..എല്ലാവർക്കും കൊടുത്തു കഴിച്ചോളൂ…

MENU

Comments are closed.