നത്തോലി പോലെയുള്ള ചെറിയ മീൻ ആണ് മീൻ പീരക്ക് ഏറ്റവും ഉത്തമം.. കൂടുതലായും വറുത്ത് ഉപയോഗിക്കുന്ന നത്തോലിയുടെ കൂടെ തേങ്ങയും കുടംപുളിയും ചേർത്ത്, ഒന്ന് വറ്റിച്ചെടുക്കുക അപ്പോൾ മീൻപീര തയ്യാറാവും, തേങ്ങ ഒക്കെ ഇടുമ്പോൾ നത്തോലിയുടെ ലെവൽ ഒന്നു മാറുന്നെ…നത്തോലി എന്നും കൊഴുവ എന്നുമൊക്കെ അറിയപ്പെടുന്ന മീൻ 250

ഗ്രാം എടുക്കാം.. എരുവിന് ആവശ്യമുള്ള പച്ചമുളകും, അരമുറി തേങ്ങ, അഞ്ച് അല്ലി വെളുത്തുള്ളി, ഒരു കഷണം ഇഞ്ചി, ചുവന്നുള്ളി, രണ്ടുമൂന്ന് തണ്ട് കറിവേപ്പില പുളിക്ക് ആവശ്യമായ കുടംപുളിയും, കുറച്ച് വെളിച്ചെണ്ണയും, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ എടുത്ത് നമുക്ക് തുടങ്ങാം..ആദ്യം തന്നെ മീനിന്റെ തലയും വാലും നുള്ളി കഴുകി വൃത്തിയാക്കി വയ്ക്കാം..

ഇനി ഒരു മൺചട്ടി എടുത്ത് ചൂടാവാൻ വയ്ക്കാം.. ഇതിലേക്ക് അൽപം വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം.. ഇനി ചിരകി വെച്ചിരിക്കുന്ന അരമുറി തേങ്ങ ഇട്ടു നന്നായി ഇളക്കാം.. ഇനി പച്ചമുളക് കീറിയിട്ടു കൊടുക്കാം..ശേഷം വെളുത്തുള്ളി ഇഞ്ചി ചുവന്നുള്ളി എന്നിവ ചതച്ച് ചേർക്കാം.. നന്നായി ഇളക്കി ഇവയെല്ലാം വാടി വരുമ്പോൾ കുതിർത്തി വെച്ചിരുന്ന രണ്ട് ഇതൾ കുടംപുളി

വെള്ളത്തോടൊപ്പം ചേർക്കാം.. ആവശ്യത്തിനുള്ള മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് നന്നായി ഇളക്കി തിളക്കുന്ന വരെ വെയിറ്റ് തിളക്കുന്നത് വരെ വെയിറ്റ് ചെയ്യാം.. തിളച്ച് വരുമ്പോൾ നേരത്തെ വൃത്തിയാക്കി വെച്ച കൊഴുവ ചേർക്കാം.. ഇതിനെ ഇനി നന്നായി ഇളക്കി മൂടി വച്ച് വേവിക്കുക. ചെറിയ മീൻ ആയതുകൊണ്ട് വെന്തു വരാൻ അധികസമയം എടുക്കില്ല.. വെന്തു വന്ന മീനിൽ അധികമായി വെള്ളം ഉണ്ടെങ്കിൽ മൂടി തുറന്നു വച്ച് ഇളക്കി വറ്റിക്കണം..

വെള്ളം കുറയുന്നതിനു മുന്നേ ഉപ്പ് പാകം അല്ലെങ്കിൽ അല്പം ഉപ്പു കൂടി ചേർക്കാം…വെന്ത് പാകമായ കൊഴുവയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ കൂടി തൂവി, അൽപം കറിവേപ്പിലയും വിതറി രണ്ടുമിനിറ്റ് മൂടിവെച്ച് ശേഷം ഉപയോഗിക്കാം…