വീട്ടിലുള്ള ഈ നാല് ഐറ്റംസ് കൊണ്ട് ഉഗ്രൻ റോഷ് ബോറ ഉണ്ടാക്കാം..

സ്വീറ്റ്സ് ഇഷ്ടമല്ലാത്ത ആരാണ് ഉള്ളത്, ഒരു വിശേഷം വന്നിട്ടുണ്ടെങ്കിൽ പിന്നെ മധുരത്തിന്റെ സ്ഥാനത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ. സ്ഥിരം സ്വീറ്റ്സ് കഴിച്ച് മടുത്തവർക്ക് ഇനി റോഷ് ബോറ ഉണ്ടാക്കാം.. റോഷ് ബോറ ഒരു ബംഗാളി സ്വീറ്റ് ആണ്, കാണുമ്പോൾ ഉള്ള സൗന്ദര്യം ഒക്കെ കഴിക്കുമ്പോഴും ഉറപ്പായിട്ടും ഉണ്ട്.. റോഷ് ബോറ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: അരക്കപ്പ് റവ, വെറും ഒരു സ്പൂൺ നെയ്യ്, അര കപ്പ് പഞ്ചസാര,

മുക്കാൽ കപ്പ് പാല്, രണ്ട് സ്പൂൺ പാൽപ്പൊടി, വളരെ കുറച്ച് ഏലയ്ക്കാപൊടിയും വറുക്കാനാവശ്യമായ എണ്ണയും എടുക്കാം…
ഇനി എങ്ങനെയാണ് റോഷ്‌ ബോറാ ഉണ്ടാക്കുന്നത് എന്ന് നോക്കാം… ഒരു പാൻ ചൂടാക്കിയ ശേഷം ഒരു സ്പൂൺ നെയ്യ് ഒഴിക്കാം.. നെയ്യ് നന്നായി ചൂടായി വരുമ്പോൾ എടുത്തു വച്ചിരിക്കുന്ന അരക്കപ്പ് റവ ഇട്ട് വറുത്തെടുക്കാം.. അൽപസമയം കഴിയുമ്പോൾ എടുത്തു

വച്ചിരിക്കുന്ന പാലും ചേർത്ത് കുറുക്കി എടുക്കാം.. നന്നായി കുറുകിയ ശേഷം തീ ഓഫ് ചെയ്യാം…ഇത്‌ തണുത്തു കഴിയുമ്പോൾ രണ്ട് സ്പൂൺ പാൽപ്പൊടിയും, ആവശ്യത്തിന് ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി കുഴച്ച് എടുക്കാം… അഞ്ചു മിനിറ്റ് എങ്കിലും നന്നായി ഇവയെ ഇളക്കി യോജിപ്പിക്കണം.. ഇനി ചെറിയ ഉരുളകളാക്കി എടുക്കാം.. മറ്റൊരു പാൻ സ്റ്റവിൽ വെച്ച് ചൂടാക്കി ഒരു കപ്പ് വെള്ളമൊഴിച്ച് തിളപ്പിക്കുക.. ഇതിലേക്ക് അര കപ്പ് പഞ്ചസാരയും ചേർത്ത്, ഇളക്കി പാനി ആക്കണം.. ഇതിലേക്ക് അര സ്പൂൺ ഏലയ്ക്കാ പൊടിയും ഇട്ട് നന്നായി ഇളക്കി നൂൽ പരുവം

ആകുമ്പോൾ വാങ്ങാം…ഇനി ഒരു ചട്ടി ചൂടാക്കി വറുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ച് ഉരുട്ടി വച്ചിരിക്കുന്ന റോഷ് ബോറകൾ ഇട്ട് വറുത്തെടുക്കാം… ഒരു ലൈറ്റ് ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ എടുക്കാവുന്നതാണ്…റോഷ്‌ ബോറയുടെ ഉള്ള് വെന്തോ എന്ന് ആദ്യത്തെ ബോൾ നോക്കി മനസ്സിലാക്കിയ ശേഷം ബാക്കിയുള്ളതിന്റെ വേവ് നിശ്ചയിക്കാം…ഇത് ചൂടോടുകൂടി

പഞ്ചസാരപ്പാനി യിലേക്ക് ഇടാം… രണ്ടു മണിക്കൂറുകൾക്ക് ശേഷം റോഷ് ബോറ കഴിക്കാൻ തയ്യാറായിക്കഴിഞ്ഞു… ഉറപ്പായും ട്രൈ ചെയ്യു, വീട്ടിൽ തന്നെ വളരെ സിമ്പിൾ ആയിട്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു സീറ്റാണ് റോഷ്‌ ബോറ…

MENU

Comments are closed.