മലയാളത്തിനു പിന്നാലെ നിരവധി തെന്നിന്ത്യൻ സൂപ്പർ ഹിറ്റ് സിനിമകളിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയായി മാറിയ മലയാളി താരമാണ് നമിത പ്രമോദ്. മിനി സ്‌ക്രീനിൽ നിന്നും ആണ്‌ നമിത പ്രമോദ് ബിഗ് സ്ക്രീനിലേക്ക് എത്തിയത്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് വേളാങ്കണ്ണി മാതാവ് എന്ന പരമ്പരയിലൂടെ നമിത ക്യാമറക്ക് മുന്നിൽ എത്തുന്നത്. ഈ പരമ്പരയിൽ മാതാവിന്റെ വേഷമാണ് നമിത പ്രമോദ് ചെയ്തത്. തുടർന്ന് അമ്മേ ദേവി എന്റെ മനസപുത്രി തുടങ്ങിയ സീരിയലുകളിൽ ശ്രെദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.

ഹിറ്റ് മേക്കർ ആയിരുന്ന അന്തരിച്ച സംവിധായകൻ രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിലൂടെ ആയിരുന്നു നമിത തുടക്കം കുറിച്ചു. നിവിൻ പോളിയെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത പ്രമോദ് നായികയായി എത്തുന്നത്. പിന്നീട് ജനപ്രിയൻ ദിലീപിന് ഒപ്പം സൗണ്ട് തോമ, ചന്ദ്രേട്ടൻ എവിടെയാ ചാക്കോച്ചന് ഒപ്പം പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും ദുല്ഖറിന് ഒപ്പം വിക്രമാദിത്യൻ തുടങ്ങിയ സിനിമകളിലും ഓർമയുണ്ടോ മുഖം ലോ പോയിന്റ് അമർ അക്ബർ അന്തോണി മാർഗ്ഗംകളി തുടങ്ങിയ നിരവധി ചിത്രങ്ങളിലും നമിത വേഷമിട്ടു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നമിത പ്രമോദ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച ചിത്രങ്ങളാണ് വൈറലാകുന്നത് സെറ്റ് സാരിയിൽ അധിക സുന്ദരിയായി എത്തിയിരിക്കുന്നത് ചിത്രങ്ങൾ തന്നെ ആരാധകർ ആവേശത്തിലാണ്. താരത്തിന് പുതിയ സിനിമ ഏതാണ് എന്നുള്ള ആകാംക്ഷയും ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്. ദിലീപിന്റെ മകൾ മീനാക്ഷിയും ആയുള്ള നമിത പ്രമോദ് സൗഹൃദത്തിന്റെ പിന്നിലെ കഥകളും രസകരമായ ചിത്രങ്ങളും കാണാൻ ആരാധകർക്ക് എപ്പോഴും ആവേശമാണ്