നെടുമുടി വേണുവിനെ വേർപാട് വ്യസനസമേതം ആണ് സിനിമാലോകവും ആരാധകരും ഏറ്റെടുത്തത്. നായകനും സഹ നടനും വില്ലനും സ്വഭാവനടനായും തുടങ്ങി മലയാള സിനിമയിൽ നെടുമുടി വേണു അവതരിപ്പിക്കാത്ത കഥാപാത്രങ്ങളില്ല. ഗംഭീര്യമുള്ള കഥാപാത്രങ്ങളെയും തമാശ നിറഞ്ഞ കോമഡി കഥാപാത്രങ്ങളെയും അഭിനയസിദ്ധി കൊണ്ട് ആരാധകരുടെ ഹൃദയത്തിൽ മരിക്കാത്ത ഓർമ്മകളായി നിലനിൽക്കും. ഇന്ത്യൻ സിനിമയിലെ തന്നെ അധികായൻ നടന്മാരിലൊരാളായ നെടുമുടിവേണു വാഴുന്ന സമയത്തായിരുന്നു ഇത്രയും വലിയ ഒരു വേർപാട്.

സിനിമാലോകത്തെ നിരവധിപേരാണ് അദ്ദേഹത്തിന്റെ ഓർമ്മകളുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത് ഇപ്പോഴിതാ സന്ധ്യാപുഷ്പവുമായ് എത്തിയിരിക്കുന്നത് ഗായകനായ എംജി ശ്രീകുമാർ ആയിരുന്നു. കഴിഞ്ഞദിവസം അമൃത ടിവിയിൽ നെടുമുടിവേണു നിന്റെ കൂടെയുള്ള ഒരു എപ്പിസോഡ് എംജി ശ്രീകുമാർ അവതരിപ്പിച്ചിരുന്നു ഷൂട്ട് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ വേണുച്ചേട്ടൻ തന്നെ ചേർത്തു പിടിച്ച് പറഞ്ഞത് ശ്രീക്കുട്ടാ നിന്റെ അടുത്ത് കച്ചേരിക്ക് ഞാൻ മൃദംഗം വായിക്കും എന്നാണ്.

അൻപത് വർഷത്തിലേറെയായി ഉള്ള ബന്ധമാണ് നെടുമുടിവേണുവും എംജി ശ്രീകുമാറും ആയിട്ടുള്ളത്. ഇനി അദ്ദേഹത്തിന് പകരം വയ്ക്കാൻ മറ്റൊരു നടൻ മലയാള സിനിമയിൽ ഇല്ല എന്നാണ് ആരാധകലോകം തന്നെ പറയുന്നത് ഇന്ന് നെടുമുടി വേണുവിനെ സാംസ്കാരിക കലാ രംഗത്തെ അതികായകൻ മാരും ആരാധകരും സഹ താരങ്ങളും അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻ എത്തുന്നുണ്ട്.