പുതിയ ഫീച്ചർ കൊണ്ടുവരാൻ ഒരുങ്ങി WhatsApp… എന്താണെന്നു അറിയാൻ തുടർന്ന് വായിക്കുക…

ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു സോഷ്യൽ മീഡിയ അപ്ലിക്കേഷൻ ആണ് WhatsApp. ഓരോ ദിവസവും നമ്മൾക്കു എങ്ങനെ WhatsApp സഹായകരമായി ഉപയോഗിക്കാം എന്ന ചിന്തയിൽ ആണ് വഹട്സപ്പ് മേധാവികൾ. WhatsApp പുറത്തുവിട്ട ഏറ്റവും പുതിയ വാർത്തയാണ് ഇനി മുതൽ WhatsApp ഉപയോഗിക്കുന്നവർക്ക് നാല് ഡിവൈസുകളിൽ ഒരേ സമയം WhatsApp ലോഗ് ഇൻ ചെയ്യാൻ പറ്റുന്ന തരത്തിൽ ഉള്ള അപ്ഡേറ്റ് ആണ് കൊണ്ടുവരാൻ പോകുന്നത് എന്നാണ്. ഒരു വാട്സാപ്പ് അക്കൗണ്ട് നമ്മുക് 4 ഡിവൈസുകളിൽ തുറക്കാം എന്നതാണ് ഈ പുതിയ അപ്ഡേറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ ബീറ്റ ടെസ്റ്റ് ഇപ്പോൾ നടന്നു വരുന്നൊള്ളു. നാല് ഡിവൈസുകളിലും പിന്നെ ഒരു സ്മാർട്ട് ഫോണിലും മാത്രം ആണ് ഈ ഫീച്ചർ ഉപയോഗിക്കാൻ പറ്റുക. മറ്റു മൂന്നു ഡേവിസകൾ ഈ പറയുന്നവ ആണ് WhatsApp Web ,WhatsApp Desktop ,Facebook Portal Smart Display തുടങ്ങിയവയിൽ ആണ് ഇത് ഉപയിഗിക്കാൻ പറ്റുക. പിന്നെ നമ്മുടെ ഒരു മൊബൈൽ ഫോണിലും. കംപ്യൂട്ടറിലും ഫോണിലും ഒരേ സമയം WhatsApp ഉപയോഗിക്കുന്നവർക്ക് ഇത് നല്ലൊരു സഹായമാവും.

ഈ ഒരു അപ്ഡേറ്റ് കൊണ്ട് വരുന്നതിന്റെ പ്രധാന കാരണം വഹട്സപ്പ് ഉപയോഗിക്കുന്നവരെ തുടർന്നും ഉപയോകിപ്പിക്കാനും അവർ WhatsApp ഇട്ടിട്ടു പോവാതിരിക്കാൻ കൂടി ആണ്. ഈ ഫീച്ചർ വരുന്നതിലൂടെ നമ്മൾ ഉപയോഗിക്കുന്ന മെയിൻ ഡിവൈസിൽ സജീവ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിൽ പോലും വാട്ട്‌സ്ആപ്പ് തുടർന്നും ഉപയോഗിക്കാൻ കൂടി ആണ്. ഈ സവിശേഷതയിലൂടെ മെസ്സേജ് അയയ്‌ക്കുന്നതിനും മെസ്സേജ് വരുന്നതിനും ഫോൺ‌ ഓട്ടോമാറ്റിക് ആയി മറ്റ് ഡിവോസുകളിൽ‌ ലഭ്യമായ ഏതെങ്കിലും സജീവ wi-fi ആയി ബന്ധിപ്പിക്കും. അതുകൊണ്ട് നമ്മൾ അയയ്ക്കുന്ന മെസ്സേജ് ആയിച്ച ആൾക്ക് തടസങ്ങൾ ഇല്ലാതെ എത്തി ചേരും. അതികം വൈകാതെ WhatsApp ഈ ഫീച്ചർ എല്ലാവരിയിലേക് എത്തിക്കും.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *