മലബാറിലെ മിനി ഗവി കണ്ട് വരാം…

വർഷത്തിൽ എല്ലാ മാസവും ഗവിയെ പോലെ തണുത്ത കാലാവസ്ഥയാണ് കക്കാടം പോയിൽ.. ഇതേ തണുപ്പൻ കാലാവസ്ഥയാണ് ഈ പ്രദേശത്തിന് മിനി ഗവി എന്ന പേര് ഉണ്ടാക്കി കൊടുത്തതും… പശ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ട കക്കാടംപോയിൽ ധാരാളം ടൂറിസ്റ്റ് സ്പോട്ടുകൾ ഉണ്ട്.. ഹരിത പുതപ്പ് അണിഞ്ഞ മലകളും കാണാം…
കോഴിക്കോട് ജില്ലയിലെ കുന്തരണി പഞ്ചായത്തിലാണ് ഈ ഹരിത വിസ്മയം നിലകൊള്ളുന്നത്.. കക്കാടംപൊയിൽ കുരിശുമല ആണ് ഏറ്റവും പ്രശസ്തം… കക്കാടം പോയിലെ ഈ കാലാവസ്ഥ ദിനംപ്രതി ധാരാളം സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നു… നല്ല ചോരത്തിളപ്പുള്ള

ആളുകളെ ആണ് കൂടുതലായും കക്കാടംപോയിൽ കണ്ടു വന്നിരുന്നതെങ്കിലും ഇപ്പോൾ ചുറുചുറുക്കുള്ള എല്ലാ പ്രായക്കാരെയും കാണാം… ഒരുഗ്രൻ ഓഫ് റോഡ് ട്രക്കിങ് ആണ് നിങ്ങളുടെ ആഗ്രഹം എങ്കിൽ തീർച്ചയായും ഇങ്ങോട്ടേക്ക് പോരാം.. (ഇപ്പോൾ ഓഫ് റോഡ് ചെയ്യാൻ പറ്റില്ല കേട്ടോ).. കക്കാടംപോയിൽ മുകളിലെത്തിയാൽ വിശാലമായ പച്ച താഴ്‌വര കാണാം… ഏറ്റവും ഉയരമുള്ള മലയിലാണ് നിൽക്കുന്നതെങ്കിൽ താഴെ എണ്ണമറ്റ ചെറിയ മലനിരകൾ കാണാം മലകൾക്ക്

ഇടയിൽ കോടമഞ്ഞ് ചിതറി നിൽക്കുന്നു.. മലകൾ നിൽക്കുന്നത് കണ്ടാൽ മരുഭൂമി ആണെന്ന് തോന്നാം, (മരുഭൂമിയിലെ മണൽ മലകൾ പോലെ)…
ഇവിടെ നിർത്താതെ കാറ്റ് വീശുന്നുണ്ട്.. കോഴിക്കോട് ജില്ലയിൽ താമസിക്കുന്നവർ ഒരു റിലീഫ് ഒക്കെ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഉറപ്പായിട്ടും ഇവിടേക്ക് വരാം… ഇങ്ങോട്ടേക്ക് ഉള്ള കയറ്റവും തിരിച്ചുള്ള ഉറക്കം എല്ലാം ജീവിതത്തിലെ ചില കയറ്റിറക്കങ്ങളും ആയി താരതമ്യപ്പെടുത്തുമ്പോൾ വളരെ നിസ്സാരമായി തോന്നാം…മറ്റു ജില്ലയിൽ ഉള്ളവർക്കും എത്താം കേട്ടോ…

MENU

Comments are closed.