കേരളത്തിലെ കൂർഗ് എന്നറിയപ്പെടുന്ന മാലോം കാണാം…

സൃഷ്ടാവ് കനിഞ്ഞനുഗ്രഹിച്ച ഗ്രാമ ഭംഗിയാണ് മാലോം മിൽ എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്… പശ്ചിമഘട്ടത്തിലെ താഴ്വരയിൽ സുന്ദരമായ പാതയിലൂടെ ശാന്തമായി യാത്ര നടത്താം.. ഇഷ്ടമുള്ള ഫോട്ടോ കാണുമ്പോൾ നിർത്തി സൗന്ദര്യം ആസ്വദിക്കാം ഫോട്ടോകൾ എടുക്കാം വീണ്ടും യാത്ര തുടരാം…
കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലാണ് ഈ സുന്ദരമായ ഗ്രാമം ഉള്ളത്.. കാസർഗോഡ് ടൗണിൽ നിന്നും ഇങ്ങോട്ടേക്ക് 60 കിലോമീറ്റർ മീറ്റർ ദൂരം ഉണ്ട്… റാണി പുരത്തേക്ക് ഒക്കെ പോകുന്ന യാത്രികരിൽ മിക്കവരും ഇവിടം

സന്ദർശിച്ച ശേഷമാണ് യാത്ര തുടരാര്.. പശ്ചിമഘട്ടത്തിന്റെ ചെരിവുകളിൽ ആണ് മാലോം ഉള്ളത്… മലയോര ഹൈവേ റൂട്ടിലൂടെ ഗ്രാമഭംഗി ആസ്വദിച്ച് വളരെ സൗകര്യപ്രദമായി പോകാം.. സുന്ദരമായ റോഡുകളും ദൂരെയായി പശ്ചിമഘട്ടവും കാണാം… നമ്മൾ സഞ്ചരിക്കുന്ന റോഡ് ഉള്ള മലയേയും ദൂരെ കാണുന്ന മലയേയും തമ്മിൽ ബന്ധിപ്പിക്കുന്നത് മുകളിൽ നിൽക്കുന്ന നീലാകാശം ആണ്.. നീലാകാശത്തെ പെട്ടെന്നാണ് ആണ് വെള്ള മേഘങ്ങൾ വന്ന് മൂടിയത്… മഴ പെയ്യാൻ ചാൻസ് ഉണ്ടെങ്കിലും വെള്ള മേഘങ്ങൾക്കിടയിലൂടെ സൂര്യൻ തൻറെ പ്രകാശ കിരണങ്ങളെ കടത്തിവിടുന്നുണ്ടായിരുന്നു… വെളുത്ത പേപ്പർ ബോളിന് ഇടയിലുള്ള ചെറിയ

തുളകളിൽ കൂടി എൽ ഇ ഡി ബൾബിൽ നിന്ന് പ്രകാശം പുറത്തേക്ക് വരുന്നപോലെ ആകർഷണീയം ആയിരുന്നു മേഘങ്ങളും സൂര്യ കിരണങ്ങളും നൽകിയ കാഴ്ച… പശ്ചിമഘട്ട താഴ്‌വര നിറയെ ധാരാളം ചെടികൾ മരങ്ങൾ എല്ലാം നിൽപ്പുണ്ട്..ആകെ ഒരു പച്ച മയം… ഇവിടെ ഏറെ നേരം യാതൊരു മുഷിപ്പും വിഷമങ്ങളും അറിയാതെ നിൽക്കാം… മുന്നോട്ടുള്ള യാത്രയിൽ ചെറിയ വെള്ളച്ചാട്ടങ്ങൾ കാണാം.. റോഡിനു കുറുകെ ഒഴുകി വീണ്ടും താഴേക്ക് ഒഴുകി വിസ്മയം തീർക്കുന്ന അതിമനോഹരമായ കൊച്ചു വെള്ളച്ചാട്ടങ്ങൾ… ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സുന്ദരമായ കാഴ്ചകൾ തീർച്ചയായും അവസരം കിട്ടുമ്പോൾ മിസ്സ് ചെയ്യാതെ കാണണേ…

MENU

Comments are closed.