ഓൾഡ് ആണോ ന്യൂ ആണോ എന്നല്ല പാഠം ഉൾക്കൊള്ളുക സുഹൃത്തുക്കളെ….

നിറത്തിന്റെ പേരിൽ ഉള്ള വേർതിരിവ് ഇപ്പോളും ഉണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കുറച്ചു ഒക്കെ പലർക്കും ബുദ്ധിമുട്ട് ആവും.വിമാനത്തിൽ യാത്ര ചെയ്യാൻ വന്ന ഒരു മധ്യവയസ്ക്ക താൻ ഒപ്പം ഇരുന്നു യാത്ര ചെയ്യണ്ടത് തന്റെ വീടിന്റെ അപ്പുറത്ത് ഉള്ള കറുത്ത വർഗംക്കാരൻ ആണെന്ന് അറിഞ്ഞു പ്രശ്നം ഉണ്ടാക്കിയത് തന്നെ അതിന് ഉദാഹരണം ആണ്.
എന്ത് തന്നെ വന്നാലും താൻ ഒരു കറുത്ത വർഗക്കാരന്റെ കൂടെ യാത്ര ചെയ്യില്ല നിങ്ങൾ തനിക് വേറെ ഒരു സീറ്റ് തരണം എന്ന് പറഞ്ഞു കൊണ്ട് പുകിൽ ആയിരുന്നു.

ഇത് ഒക്കെ കണ്ടു വന്ന വിമാനത്തിലെ സ്റ്റാഫ്‌ പറഞ്ഞത്, ശെരി മാഡം ഞാൻ ഒന്നു നോക്കട്ടെ, മറ്റൊരു സ്ഥലം കിട്ടിയാൽ ഉടനെ തന്നെ അറിയിക്കാം, എക്ണോമി ക്ലാസ് ഫുൾ ആണ് ക്യാപ്റ്റൻ ആയി സംസാരിച്ചതിന് ശേഷം ഫസ്റ്റ് ക്ലാസ്സിൽ സ്ഥലമിണ്ടേൽ അങ്ങോട്ട് മാറ്റം.ആ പാവം യാത്രക്കാരനെ ആ സ്ത്രീയുടെ ഒപ്പം എല്ലാവരും പുച്ഛ ഭാവത്തോടെ നോക്കി, പിനീട് തിരിച്ചു വന്ന ജീവനക്കാരി ഫസ്റ്റ് ക്ലാസ്സിൽ സ്ഥലം ഉണ്ട് അങ്ങോട്ട് മാറാം എന്ന് പറഞ്ഞു, ഇത് കേട്ട് കൊണ്ട് ആ സ്ത്രീ അഹംകാരം നിറഞ്ഞ വാക്കുകളാലും മുഖ ഭാവത്താലും ഫസ്റ്റ് ക്ലാസ്സിൽ എവിടെ ആണ് തന്റെ സീറ്റ് എന്ന് ചോദിച്ചു എന്നാൽ അവിടെ ആ സ്ത്രീ ചമ്മി പോയി, ഫ്ലൈറ്റ്ലെ ജീവനക്കാരി ആ വാക്കുകൾക്ക് വില കൊടുക്കാത്ത മട്ടിൽ ആ കറുത്ത നിറത്തിന്റെ പേരിൽ അവഹേളിക്ക പെട്ട യാത്രകാരനോട് പറഞ്ഞു, സർ നു ബുദ്ധിമുട്ട് നേരിട്ടത്തിൽ ക്ഷമ ചോദിക്കുന്നു, സർ നു ഫസ്റ്റ് ക്ലാസ് ലേക്ക് സാധനങ്ങളും ആയി വരാം എന്ന്, ഇതോടെ എല്ലാവരുടെയും മുന്നിൽ ആ സ്ത്രീ പരിഹസിതയായി. നല്ല മറുപടി തന്നെ ആണ് ആ ജീവനക്കാർ നൽകിയത്.

MENU

Comments are closed.