കോപ്പയിൽ അർജന്റ്റീനയുടെ പൊൻമുത്തം

ഒരു മാലാഖയെ പോലെ ഡി മറിയാ മാറക്കാനായിൽ പറന്നിറങ്ങി ചരിത്രത്തിലേക്ക് ഇരുപത്തി രണ്ടാം മിനിറ്റിൽ തുടുത്തു വിട്ട ഒറ്റ ഗോളിന്റെ ബലത്തിൽ അർജന്റീന തങ്ങളുടെ കിരീടം കോപ്പയിൽ ഉറപ്പിച്ചു.ബ്രെസീലൻ പ്രതിരോധ നിലയെ വെട്ടിച്ചു കൊണ്ട് ഡി പോളിന്റെ പാസ്സ് മറിയാ ചിപ്പ് ചെയ്തു വലയിൽ എത്തിക്കുക ആയിരുന്നു.

എടേഷ്സൺനു പന്ത് വലയിലേക്ക് ഇറങ്ങുന്നത് കണ്ടു നിക്കാൻ മാത്രമേ സാധിച്ചുള്ളൂ.ആദ്യ പകുതിയിൽ പറയത്തക്ക മുന്നേറ്റങ്ങൾ ഒന്നും ഇരു ടീംലും കാണാൻ സാധിച്ചില്ല എങ്കിലും ഇരുവരും ഒപ്പത്തിന് ഒപ്പം ആയിരുന്നു.

രണ്ടാം പകുതിയിൽ കൂടുതൽ ഉഷാറായി ആണ് ബ്രസീൽ ടീം വന്നത് എങ്കിലും അവരുടെ പ്രതിരോധ നിലയുടെ മുകളിൽ വട്ടമിട്ടു പറന്ന അർജന്റീനയുടെ പോരാളികൾകളെ മറികടക്കാൻ ആയില്ല.

റീചാത്സൺ അമ്പത്തി ഒന്നാം മിനിറ്റിൽ വലകുലുക്കി എങ്കിലും ഓഫ്‌ സൈഡ് പതാക ഉറന്നു.ഗബ്രിയേൽ ബാർബസയുടെ വോളി എൺപതി ഏഴാം മിനുട്ടിൽ എമി മാർട്ടിനസ് തകർത്തു.

എൺപതി എട്ടാം മിനുട്ടിൽ മെസ്സി ഒറ്റക്ക് പന്ത് ആയി മുന്നേറി എങ്കിലും അവസരം നഷ്ട്ട പെട്ടു.ബ്രസീലിയൻ ആരാധകർക് മറക്കാൻ ആഗ്രഹിക്കുന്ന ഒരു ദിവസം കൂടി

MENU

Comments are closed.