ഒരുകാലത്തു സിനിമ എന്നാൽ സിൽക്ക് മാത്രം ആയിരുന്നു

ആരെയും കൊതിപ്പിക്കുന്ന ശരീര ഘടനയും തിളക്കമാർന്ന വശ്യതയോടെ കൂടിയ കണ്ണുകളും ആയി വിജയലക്ഷ്മി ഇണയെത്തേടി എന്ന സിനിമയിൽ കൂടി സിനിമലോകത്തേക്ക് കാൽ വച്ചു കയറി. ഒരു പക്ഷെ വിജയലക്ഷ്മി എന്ന പേരിനെക്കാൾ സിൽക്ക് എന്ന പേര് ആവും പലർക്കും പരിചയം ഉള്ളത്.തമിഴിൽ ആയിരത്തി തൊള്ളയിരത്തി എഴുപതി ഒൻമ്പതിൽ ഇറങ്ങിയ വണ്ടിചക്രം എന്ന സിനിമയിലെ സിൽക്ക് എന്ന കഥാപാത്രത്തിന്റെ പേര് ആണ് പിനീട് അങ്ങോട്ട് താരത്തിന് അടയാളം ആയി മാറുകയും ശെരിക്കും ഉള്ള പേര് മനഃപൂർമോ മറ്റോ പല ആളുകളും മറന്നു തുടങ്ങുകയും ചെയ്തു.

സിൽക്ക് സിൽക്ക് സിൽക്ക് എന്ന സിനിമ താരത്തിന് മാധക റാണി എന്ന രൂപം സിനിമ ഉറപ്പിച്ചു നൽകി.എൺപതുകളിൽ സിൽക്ക് ഇല്ലാത്ത സിനിമ ഇല്ലാതായി, സിൽക്ക് സ്മിത എല്ലാ സിനിമകളുടെയും ഒഴിവാക്കാൻ പറ്റാത്ത ഘടകം ആയി മാറി.സിൽക്ക് സ്മിതയുടെ ഡാൻസ് ഇല്ലാതെ ഒരു സിനിമയും തിയേറ്റർ കാണില്ല എന്ന രീതിയിൽ ആയിരുന്നു പിനീട് സിനിമ ലോകത്തിന്റെ പോക്ക്.

എല്ലാ പ്രായത്തിൽ ഉള്ളവരും സിൽക്ക് സ്മിത എന്ന നടിയെ സ്വീകരിച്ചു.ഒരു കാലത്തെ സിനിമയിലെ ജനപ്രിയ താരം സിൽക്ക് സ്മിത തന്നെ ആണെന്ന് ഉറപ്പിച്ചു പറയാം.ആ കാലത്ത് സിൽക്ക് സ്മിതയുടെ ഡേറ്റ്നു അനുസരിച്ചു മുൻനിര നടന്മാരുടെ സിനിമ വരെ മാറ്റി വച്ചിരുന്നു.പത്തു വർഷം കൊണ്ട് ഏകദേശം അഞ്ഞൂറിൽ കൂടുതൽ സിനിമകളിൽ താരം അഭിനയിച്ചു എന്ന് ആണ് അറിവ്.ആയിരത്തി തൊള്ളയിരത്തി തൊണ്ണൂറ്റി ആറു സെപ്റ്റംബർ ഇരുപത്തി മൂന്നിന് ആണ് താരം ഒരു സാരി തുമ്പിൽ തന്റെ ജീവിതം അവസാനിപ്പിക്കുന്നത്.സിൽക്ക്ന്റെ പടിവാങ്ങൽ ഒരിക്കലും ആ താരം അർഹിക്കുന്ന പോലെ ആയിരുന്നില്ല.ആരാധനയിലെ അർത്ഥമില്ലായ്മ അതിന്റെ ഏറ്റവും ഉറ്റ ഉദാഹരണം ആണ് വേർപാടിന് ശേഷം സിൽക്ക് സ്മിതയോട് ഉള്ള സിനിമ ലോകത്തിന്റെയും സമൂഹത്തിന്റെയും അന്നത്തെ നിലപാട്.ചുരുക്കി പറഞ്ഞാൽ കേടായ വസ്തുക്കൾ കളയുന്നത് പോലെ സിനിമ ലോകവും ആ താരത്തെ ഉപേക്ഷിച്ചു.

MENU

Articles You May Like

Comments are closed.