ആളെ മനസ്സിലായോ… കമ്മട്ടി പാടം സിനിമയിലെ ദുല്ഖറിന്റെ നായികയുടെ ചിത്രങ്ങൾ കണ്ടു നോക്കൂ…

 

മോഡലിംഗ് മേഖലയിൽ നിന്നും സിനിമ ലോകത്തേക് എത്തിയ താരമാണ് ഷോൺ റോമി. ദുൽഖുർ സൽമാൻ നായകനായി അഭിനയിച്ചു രണ്ടായിരത്തി പതിമൂന്നിൽ റിലീസ് ചെയ്ത നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിൽ ചെറിയ ഒരു വേഷം ചെയ്താണ് താരം മലയാള സിനിമയിലേക് ആദ്യമായി വരുന്നത്‌. സിനിമയിലെ നായികയുടെ കൂട്ടുകാരായി ആണ് താരം അഭിനയിച്ചത്.

വലിയൊരു ശ്രദ്ധ കിട്ടിയില്ലെങ്കിലും രണ്ടായിരത്തി പതിനാറിൽ റീലിസ് ചെയ്ത രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപാടം എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ ദുൽഖർ സൽമാന്റെ നായികയായി താരം നല്ലൊരു തിരിച്ചു വരവ് തന്നെ നടത്തി. കമ്മട്ടിപാടം സിനിമയിൽ അനിത എന്ന കഥാപാത്രമായാണ് താരം അഭിനയിച്ചത്. ക്യാമറക്കു മുന്നിൽ നല്ലൊരു അഭിനയം തന്നെ താരം കാഴ്ച വച്ചിരുന്നു. ദുൽഖർ സൽമാന് പുറമെ വിനായകൻ മണികണ്ഠൻ , ഷൈൻ ടോം ചാക്കോ,വിനയ് ഫോർട്ട് തുടങ്ങിയ താരനിരകളും അഭിനയിച്ചിരുന്നു.

മലയാള സിനിമയുടെ പുതിയൊരു നാഴികക്കല്ലായി മാറാൻ ഈ സിനിമയ്ക്കു കഴിഞ്ഞു. മികച്ച നടൻ,ബെസ്റ്റ് ആര്ട്ട് ഡയറക്ടർ,മികച്ച സ്വഭാവ നടൻ,ബെസ്റ്റ് ഫിൽ എഡിറ്റർ തുടങ്ങിയ 4 സംസ്ഥാന അവാർഡുകൾ കൂടി കിട്ടിയ സിനിമയാണ് കമ്മട്ടി പാടം. ശ്രിദ്ധ ആണ് ഈ സിനിമയിൽ താരത്തിന് ശബ്‍ദം നൽകിയത്. ശേഷം പ്രിത്വിരാജ് ആദ്യമായി സംവിധാനം ചെയ്തു ലാലേട്ടൻ നായകനായി അഭിനയിച്ചു സൂപ്പർ ഹിറ്റ് സിനിമയായ ലുസി ഫെറിലും താരം അഭിനയിച്ചിരുന്നു.

മോഡലിംഗ് ഫോട്ടോഷൂട്ടുമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. രണ്ട് ലക്ഷത്തിനു മേലെ ഇൻസ്റ്റാഗ്രാമിൽ ഫോള്ളോവെർസ് താരത്തിന് ഉണ്ട്. താരം അവസാനമായി ഷെയർ ചെയ്ത ഫോട്ടോഷൂട് ചിത്രങ്ങൾ ആണ് ആരാധകരെ ഞെട്ടിച്ചു കളഞ്ഞത്. കിടിലൻ ലുക്കിൽ ആണ് താരം ഫോട്ടോഷൂട് ചെയ്തത്. താരം പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം.

Leave a comment

Your email address will not be published.