ഒഡിഷയിലെ ക ടു വ സങ്കേതം ആയ സത്കൊസിയ ക ടു വ സങ്കേധത്തിൽ ക ടു വകളെ നിരീക്ഷിക്കുന്നതിന് ആയി സ്ഥാപിച്ചിരുന്ന ക്യാമെറയിൽ വർഷങ്ങൾക് ശേഷം വെള്ള നിറത്തിലുള്ള അപൂർവ ഇനത്തിൽ പെട്ട മര പട്ടിയെ കണ്ടെത്തി.ഈ സംഭവത്തെ തുടർന്ന് ആ സ്ഥലങ്ങളിൽ ഈ ഉപവിഭാഗത്തിന്റെ സാന്നിധ്യം ഉണ്ടോ എന്ന് അറിയാൻ ഗവേഷകർ അ നേ ഷ ണം നടത്താൻ ഒരുങ്ങുക ആണ്.കാന്ധമാലിൽ ആയിരത്തി എണൂറ്റി തോന്നൂറ്റി ഒന്നിൽ ആണ് ഇതിന് മുൻപ് ഇവയെ കണ്ടതായി പറയപ്പെടുന്നത്.എന്നാൽ രാജസ്ഥന്റെ തെക്കൻ മേഖലകളിൽ ഇതിന് മുൻപ് രണ്ടായിരത്തി നാലിൽ വെള്ള നിറത്തിൽ ഉള്ള മരപ്പട്ടിയെ കണ്ടെത്തിയിരുന്നു എന്നും പറയപ്പെടുന്നുണ്ട്.ആൽബിനിസം എന്ന ജനാധിക മാറ്റത്തിലെ അവസ്ഥയെ തുടർന്ന് ആണ് വെള്ള നിറത്തിൽ മരപ്പട്ടിയെ കാണുന്നത്.ഇപ്പൊ ഒഡിഷയിൽ കണ്ടെത്തിയ വെള്ള മരപ്പട്ടിയുടെ തോളിനു താഴെ ഉള്ള പൂർണമായും വെള്ള നിറം ആണെങ്കിലും ചെവിയുടെ പിൻഭാഗം കണ്ണ് തലയുടെ പിൻഭാഗം എന്നി ഭാഗങ്ങളിൽ കറുത്ത രോമം ആണ്. ആയതിനാൽ തന്നെ ഇത് ഭാഗികമായി ആൽബിനിസം ബാധിച്ചത് ആണെന്ന് പറയാം.സൂ എന്ന ജേർണ്ണനിലാണ് വിവരങ്ങൾ ഗവേഷകർ പങ്ക് വച്ചിട്ടുള്ളത്.ഭൂമി ശാസ്ത്ര പരമായ പ്രെത്യകതകൾ കാലാവസ്ഥ വെത്യാസം എന്നിവയും ജനിതക മാറ്റം കൂടാതെ ജീവികളിൽ ഇത്തരം വ്യത്യാസങ്ങൾ ഉണ്ടാക്കാൻ കാരണം ആവാർ ഉണ്ട്.അതിനാൽ പുതിയത് ആയി കണ്ടെത്തിയത് മരപ്പട്ടിയുടെ ഉപവിഭാഗം ആണെന്ന് ഉറപ്പിക്കുന്നതിന് ആയി കൂടുതൽ പരിശോധനകൾ കൂടിയേ തീരു.ഇന്ത്യൻ പാം സിവറ്റ് എന്ന് അറിയപ്പെടുന്ന വിഭാഗത്തിലെ ഒന്നിനു ആണ് വെള്ള നിറത്തിൽ ഇപ്പൊ കണ്ടെത്തിയത്.