ഫോട്ടോഷൂട്ടിനു വെറൈറ്റിയുമായി ഓരോ സോഷ്യൽ മീഡിയ ആപ്പിനനുസരിച്ചുള്ള ഡ്രെസ്സിൽ പ്രിയ താരം അഞ്ചു കുര്യൻ…

നിവിൻ പോളി നായകനായി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്തു രണ്ടായിരത്തി പതിമൂന്നിൽ റിലീസ് ചെയ്ത നേരം എന്ന സിനിമയിലൂടെ ആണ് അഞ്ചു കുര്യന്റെ സിനിമ അഭിനയം തുടങ്ങുന്നത്. നേരം എന്ന സിനിമയിൽ നിവിൻ പോളി ചെയ്ത മാത്യു എന്ന കഥാപാത്രത്തിന്റെ സഹോദരി ആയിട്ടാണ് അഞ്ചു സിനിമയിൽ അഭിനയിച്ചത്. നേരം എന്ന സിനിമയ്ക്കു ശേഷം രണ്ടായിരത്തി പതിനാലിൽ റിലീസ് ചെയ്തു നിവിൻപോളിയും നസ്രിയയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ഓം ശാന്തി ഓശാന എന്ന സിനിമയിൽ ആണ് താരം പിന്നീട് അഭിനയിച്ചത്. നല്ല ശ്രദ്ധേയമായ കഥാപാതത്തെ ആണ് സിനിമയിൽ താരം ചെയ്തത്.

2015 ൽ കേരളത്തിൽ സൂപ്പർ ഹിറ്റ് ആയി മാറിയ നിവിൻ പൊളി ചിത്രം പ്രേമത്തിലും താരം അഞ്ചു എന്ന കഥാപാത്രത്തിൽ എത്തിയിരുന്നു.തനിക് കിട്ടിയ റോൾ നല്ല രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയിൽ തന്നെ ചെയ്തിരുന്നു.പിന്നീട് 2016 ൽ ആസിഫ് അലി നായകനായി എത്തിയ കവി ഉദ്ദേശിച്ചത് എന്ന സിനിമയിൽ ആസിഫ് അലിയുടെ നായികയായി താരം അഭിനയിച്ചു. ജാസ്മിൻ എന്ന കഥാപാത്രത്തെ ആണ് താരം ചെയ്തത്.

തുടർന്ന് 2 Penkuttikal,Njan Prakashan,Jeem Boom Bhaa,Shibu,Jack & Daniel എന്നീ മലയാള സിനിമകളിൽ താരം അഭിനയിച്ചിരുന്നു. മലയാള സിനിമകൾക്ക് പുറമെ താരം തമിഴിലും തെലുങ്കു സിനിമകളിലും ഒക്കെ അഭിനയിച്ചിരുന്നു. Neram,Igloo,July Kaatril,Chennai 2 Singapore തുടങ്ങി തമിഴ് ചിത്രങ്ങളിലും Idam Jagath എന്ന തെലുങ്കു സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ സിനിമ വിശേഷങ്ങളും ഫോട്ടോഷൂട് ചിത്രങ്ങളും ഷെയർ ചെയ്യാറുണ്ട്. താരം ഇപ്പോൾ അടുത്ത തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഫോട്ടോഷൂട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മിഡിയയിലും സമൂഹ മാധ്യമങ്ങളിലും ശ്രദ്ധേ നേടിയിരിക്കുന്നത്. മറ്റു സെലിബ്രിറ്റികൾ ഫോട്ടോഷൂട് ചെയ്യുന്നത് പോലെ കൂടെ തീം ആയി ഓരോ സ്‌കോറിൽ മീഡിയ ആപ്പുകളുടെ കളറിൽ ഉള്ള വസ്ത്രങ്ങൾ ഇടാന് താരം ഫോട്ടോഷൂട് നടത്തിയത്.Instagram,Netflix,WahstApp,Twitter,YouTube,Swiggy ,SnapChat ,facebook ,Pintrest തുടങ്ങിയ സോഷ്യൽ മീഡിയകളുടെ ലോഗോ യുടെ കളർ ഉള്ള ഡ്രസ്സ് ഇട്ടായിരുന്നു അഞ്ചു ഫോട്ടോഷൂട് ചെയ്തത്.താരം ഷെയർ ചെയ്ത ഫോട്ടോസ് കണ്ടു നോക്കൂ.

MENU

Leave a Reply

Your email address will not be published. Required fields are marked *