സൂപ്പർ ടേസ്റ്റിൽ ചെമ്മീൻ ബിരിയാണി ഉണ്ടാക്കാം…

ചെമ്മീൻ ബിരിയാണി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ചെമ്മീൻ മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്, ആവശ്യത്തിന് എണ്ണയും എടുക്കാം.. 5 അല്ലി ഉള്ളിയും രണ്ടുമൂന്നു തക്കാളിയും അൽപ്പം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നീളത്തിൽ അരിഞ്ഞ പച്ചമുളകും അല്പം മല്ലിയില ഒരു നാരങ്ങയുടെ നീര്, ഗരം മസാല എന്നിവയും എടുക്കാം.. റൈസിന് വേണ്ടി ജീരകശാല അരി, ആവശ്യത്തിനു വെള്ളം, അൽപ്പം നെയ്യ്, ഏലയ്ക്കാ, പട്ട, ഗ്രാമ്പൂ, സവാള(വറുക്കാൻ) ഇവ മതിയാവും.. ഇനി എങ്ങനെയാണ് ചെമ്മീൻ ബിരിയാണി ഉണ്ടാക്കുന്നത് എന്ന് നോക്കാം..


ഒരു കിലോ ചെമ്മീൻ വൃത്തിയാക്കി എടുക്കാം. ഇതിലേക്ക് 2 ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കാം…. നന്നായി ഇളക്കി യോജിപ്പിച്ചശേഷം 10 മിനിറ്റ് മാറ്റി വയ്ക്കണം… ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി ഇതിലേക്ക് ഇട്ടു ചെമ്മീൻ വറുത്തു കോരാം… ഇനി മസാല തയ്യാറാക്കണം… ഇതിനുവേണ്ടി ചെമ്മീൻ വറുത്ത എണ്ണയിലേക്ക് ആവശ്യമെങ്കിൽ അൽപം കൂടി എണ്ണയൊഴിച്ച ശേഷം നീളത്തിൽ അരിഞ്ഞ അഞ്ചെട്ട് ഉള്ളി എണ്ണയിൽ ഇട്ട് മൂപ്പിക്കുക… ഒരു നുള്ള് ഉപ്പ് ചേർത്താൽ പെട്ടെന്ന് വഴറ്റിയെടുക്കാം.. ഉള്ളി വാടി വരുമ്പോൾ മൂന്ന് ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം… ഇത് നന്നായി ഇളക്കി മൂപ്പിച്ച് ലൈറ്റ് ബ്രൗൺ കളർ ആകുമ്പോൾ, എട്ട് പച്ചമുളക് നീളത്തിലരിഞ്ഞത് ചേർക്കാം..ശേഷം ഇതിലേക്ക് അരടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടീസ്പൂൺ ഗരം മസാല, അൽപ്പം മല്ലിയിലയും പുതിനയിലയും ചേർക്കാം..ഇനി ഉപ്പ് ആവിശ്യമെങ്കിൽ ചേർത്ത

ശേഷം നന്നായി വഴറ്റാം… ഇനി നേരത്തെ മുറിച്ച് വെച്ച തക്കാളിയും ചേർത്ത്, നന്നായി ഇളക്കിയ ശേഷം വറുത്തു വച്ചിരുന്ന ചെമ്മീൻ ഇതിലേക്ക് ചേർക്കണം… അത് നന്നായി മിക്സ് ചെയ്ത് രണ്ടുമിനിറ്റ് അടച്ചുവെച്ച് ആവി കേറ്റാം.. ശേഷം തീയിൽ നിന്ന് വാങ്ങി വയ്ക്കാം… ഇനിയൊരു പാത്രത്തിൽ അല്പം നെയ്യൊഴിച്ച് ഏലക്കാ, പട്ട, ഗ്രാമ്പൂ, എന്നിവ ചൂടാക്കാം.. ശേഷം അരി വേവിക്കാൻ ഉള്ള വെള്ളം തിളപ്പിച്ച് അരി വേവിക്കാൻ ആയി വയ്ക്കാം… കഴുകി വാരി തിളയ്ക്കുന്ന വെള്ളത്തിലേക്ക് അരി ഇട്ടു കൊടുക്കാം.. ആവശ്യമുള്ള ഉപ്പും ചേർക്കാം..എന്നിട്ട് മൂടി വെച്ച് ചെറിയ തീയിൽ വേവിക്കാം..പകുതി വേവ് കഴിഞ്ഞ് ഒരു നാരങ്ങയുടെ നീര് ചേർക്കാം..മുഴുവൻ വേവ് ആയ ശേഷം വാങ്ങാം.. ഇനി മറ്റൊരു പാൻ ചൂടാക്കിയ ശേഷം ആവശ്യമുള്ള എണ്ണയൊഴിച്ച് നീളത്തിൽ

പൊടിയായി അരിഞ്ഞ സവാള ഇട്ട് വറുത്തെടുക്കാം…ഇനി ദം ഇടാനുള്ള പാത്രം ചൂടാക്കാം… ആദ്യം ചോറ് തന്നെ ഇട്ടു കൊടുക്കാം… ചോറിന്റെ പകുതി ഈ ചെമ്പിൽ നിരത്തിയ ശേഷം മല്ലിയില പുതിനയില എന്നിവ വിതറാം.. ശേഷം, ചെമ്മീൻ മസാല നിരത്താം…ഇതിന് മുകളിൽ വീണ്ടും ചോറും മസാലയും നിരത്തി ബാക്കിയുള്ള മല്ലിയില, വറുത്ത സവാള, അൽപം നെയ്യ് എന്നിവ തൂവി 20 മിനിറ്റ് അടച്ചു വച്ച് ചെറുതീയിൽ വേവിക്കുക… അടിയിൽ പിടിക്കാതിരിക്കാനായി അല്പം വെള്ളം ഒഴിക്കുകയോ, ഡബിൾ ബോയിൽ ചെയ്യുകയോ ചെയ്യാം…

MENU

Comments are closed.