പിടയ്ക്കുന്ന ഞണ്ടിനെ കിടുക്കൻ റോസ്റ്റ് ആക്കാം…

ഞണ്ട് റോസ്റ്റ് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ആവശ്യമുള്ള ഞണ്ട്, വെളിച്ചെണ്ണ, ചെറിയ കഷണം ഇഞ്ചി, അഞ്ച് അല്ലി വെളുത്തുള്ളി, ചെറിയ രണ്ട് സവാള, ചെറിയ ഉള്ളി, ആവശ്യത്തിന് പച്ചമുളകും, കറിവേപ്പില, രണ്ട് തക്കാളിയും ഇനി ആവശ്യത്തിനു മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി, പിന്നെ കുറച്ച് സാധാ മുളകുപൊടിയും അല്പം മല്ലിപ്പൊടിയും പെരുംജീരകപൊടി കൂടി എടുക്കാം.. ഇനി

ഒരു ടീസ്പൂൺ കുരുമുളക് ചതച്ചത്, അല്പം ഉലുവ പൊടിച്ചത് ആൽപം ഉണക്കമുളകും ഒരു കഷ്ണം കുടമ്പുളി ആവശ്യത്തിന് ഉപ്പ് അല്പം വെള്ളം ആവശ്യമെങ്കിൽ അല്പം മല്ലിയിലയും എടുക്കാം….
ഞണ്ട് റോസ്റ്റ് ഉണ്ടാക്കാനായി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെയ്ക്കാം.. പാൻ ചൂട് ആയി കഴിഞ്ഞു എണ്ണ ഒഴിക്കാം.. എണ്ണ ചൂടായതിനു ശേഷം കറിവേപ്പിലയും രണ്ടുമൂന്ന് ഉണക്കമുളകും കീറി

ഇടാം.. മുളക് മൂത്ത് വരുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കാം.. ഇവർ ഒന്ന് വാടി വരുമ്പോൾ നീളത്തിൽ അരിഞ്ഞ സവാള ചേർക്കണം.. ഇനി 10 12 അല്ലി ചെറിയ ഉള്ളി മുറിച്ച് ചേർത്തശേഷം അൽപ്പം ഉപ്പും ചേർത്ത് വഴറ്റി എടുക്കാം.. ഇതിലേക്ക് നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന രണ്ട് പച്ചമുളക് ചേർക്കാം.. ഇത് എല്ലാം നന്നായി മൂത്ത് വഴന്നുവരുമ്പോൾ ആണ് പൊടികൾ ചേർക്കേണ്ടത്.. കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി, അര ടേബിൾസ്പൂൺ സാദാ മുളകുപൊടിയും, കാൽ ടീസ്പൂൺ പെരും ജീരകപ്പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി,

കാൽ ടീസ്പൂൺ ഉലുവാപ്പൊടി എന്നിവ ചേർക്കാം… അൽപ്പസമയം ഇളക്കി പൊടികളുടെ പച്ചമണം മാറ്റിയെടുക്കണം. പൊടികൾ കരിഞ്ഞു പോകാതെ തീ കുറച്ചു വയ്ക്കുക.. പൊടികൾ നന്നായി മൂത്ത് വന്നതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർക്കാം… തക്കാളി വാടി വന്നതിനു ശേഷം, കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ഞണ്ട് ഇതിലേക്ക് ചേർക്കാം.. മസാലയുമായി ഇളക്കി യോജിപ്പിച്ച ശേഷം, ആവശ്യത്തിന് ഉപ്പും ചേർത്ത് മൂടി വച്ച് വേവിക്കുക.. ഞണ്ട് വെന്തതിനുശേഷം (നേരത്തെ ഒഴിച്ച എണ്ണ തെളിഞ്ഞു വരുന്നതാണ് പാകം) ഇനി അടുപ്പത്തു നിന്ന് വാങ്ങാം.. മല്ലിയിലയും കുരുമുളക് ചതച്ചതും വിതറി വിളമ്പാവുന്നതാണ്….

MENU

Comments are closed.