കണ്ണൂറിന്റെ നെറ്റിയിലെ തിലകം ആയ പാലക്കയംതട്ട് കണ്ടു വരാം…

കണ്ണൂരിലെ അതിമനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് പാലക്കയം തട്ട്.. തട്ടിന് മുകളിലേക്ക് കയറാൻ വളരെ സാഹസികമായ യാത്ര നടത്തേണ്ടതുണ്ട്.. കാൽനടയായോ ജീപ്പിന്റെ സഹായത്തോടെയോ ഇങ്ങോട്ടേക്ക് എത്താം… ഒരിക്കൽ പോയിട്ടുണ്ടെങ്കിൽ തീർച്ചയായും ഈ റൂട്ടിലെ ഡ്രൈവർമാരെ നമ്മൾ നമിച്ചു പോകും.. അത്ര ദുർഘടം പിടിച്ച വഴിയിലൂടെയാണ് ജീപ്പുമായി നമ്മേ സുരക്ഷിതരായി ഇവിടെ എത്തിക്കുന്നത്.. പാടുപെട്ട് ഇവിടെ എത്തിക്കഴിഞ്ഞാൽ കാണുന്ന കാഴ്ച ഇവിടെ വരെ ഉണ്ടായ എല്ലാ കഷ്ടപ്പാടും ഞൊടിയിടകൊണ്ട് മറന്നുപോകുന്ന വിധം സുന്ദരമാണ്.. വലിയ മനോഹരമായ പാറയുടെ മുകളിൽ പാർക്കും അനുബന്ധ സൗകര്യങ്ങളും

ഒരുക്കിയിട്ടുണ്ട്…നടന്ന് ശീലിച്ചവർക്ക് വിശ്രമിക്കാനും കുട്ടികൾക്ക് കളിക്കാനും എല്ലാം പല അറേഞ്ച്മെൻസം ചെയ്തിട്ടുണ്ട്.. ഇനി പാറയുടെ മുകളിൽ നിന്ന് താഴേക്ക് നോക്കിയാൽ വളരെ വലിയ കാടുകൾ കാണാം.. മുകളിൽ നിന്ന് നോക്കുമ്പോൾ കാട് പോലെ തോന്നുമെങ്കിലും, താഴെ കർഷകരുടെ തോട്ടം ആണ് ഉള്ളത്.. ഇവിടെ റബർ കാപ്പി തുടങ്ങിയ വിളകൾ കൃഷി ചെയ്തിരിക്കുന്നു.. മധ്യകേരളത്തിൽ നിന്നും കുടിയേറിയ കർഷകർ ആണ് ഇവിടെ ഇത്തരം

കൃഷി ചെയ്തു പോരുന്നത്… കോട്ടയത്തു നിന്നുള്ള ആളുകൾ കൂടുതലായി താമസിക്കുന്നത് കൊണ്ട് ഈ പ്രദേശത്തെ കോട്ടയം തട്ട് എന്നും പറയപ്പെടുന്നു… കണ്ണൂർ ജില്ലയിൽ തന്നെയുള്ള പൈതൽമലയുടെ ഇളയസഹോദരൻ ആണ് പാലക്കയംതട്ട് എന്നും ആളുകൾ പറയുന്നു.. ഇവർ തമ്മിൽ അത്ര വലിയ സാമ്യമുള്ളത് തന്നെ ഇതിനുള്ള കാരണം.. മനോഹരമായ സൂര്യാസ്തമയം ഇവിടെ നിന്നുള്ള മറ്റൊരു സുന്ദര

കാഴ്ചയാണ്.. അസ്തമയം കാണാനായി മാത്രം ധാരാളം ആളുകൾ ഇവിടെ എത്തുന്നു.. വൈകിട്ട് 9:00 വരെ ഈ പ്രദേശം യാത്രക്കാരെ സ്വീകരിക്കുന്നു.. തളിപ്പറമ്പിൽ എത്തിയാൽ കുടിയൻ മല കൂടിയോ, മൺ മണ്ഡലം കൂടിയോ ഇവിടെ എത്താം.. പൈതൽ മലയിൽ നിന്നാൽ പാലക്കയം തട്ട് വളരെ വിശദമായി തന്നെ കാണാം..ഈ വഴി യാത്രചെയ്യുന്നവർ ഇവിടെ ഒന്ന് കണ്ടു പോക്കുമല്ലോ…

MENU

Comments are closed.