സൂപ്പർ മധുരത്തിൽ നെയ്യ് വട ഉണ്ടാക്കാം…

നെയ്യ് വട ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: മൈദ, നെയ്യ്, ഉപ്പ്, അല്പം തൈര്, അപ്പക്കാരം, പഞ്ചസാര, ആവിശ്യത്തിന് എണ്ണ..ഇത്രേം സാധനങ്ങൾ മതി, നമ്മുക്ക് അടിപൊളി നെയ്യ് വട ഉണ്ടാക്കാൻ… ഇനി എങ്ങനെ ആണ് നെയ്യ് വട ഉണ്ടാക്കുന്നത് എന്ന് നോക്കാം.. ഒരു കപ്പ് മൈദ അരിച്ച് ഒരു ബൗളിലേക്ക് ഇടാം.. പിന്നെ രണ്ട് സ്പൂണ് നെയ്യും ഒരു സ്പൂൺ തൈരും ചേർക്കാം..

ശേഷം ഒരു നുള്ള് അപ്പ ക്കാരവും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി ഇളക്കണം.. ഇനി വേണം നമ്മുടെ പഞ്ചസാര ചേർക്കാൻ… പഞ്ചസാര മൂന്ന് സ്പൂൺ ചേർത്താൽ മതി കേട്ടോ..ഇനി ഇതിലേക്ക് ആവശ്യമായ വെള്ളം ചേർത്ത് കുഴയ്ക്കണം.. ചപ്പാത്തി മാവിൻറെ പാകത്തിൽ വേണം മാവ് കുഴക്കാൻ… വെള്ളം അധികമായി പോകാതെ

അല്പാല്പമായി വേണം ഒഴിച്ചു കൊടുക്കണം.. മാവ് കുഴച്ച് ഒരു മണിക്കൂർ നേരം മാറ്റിവെക്കാം… ഇനി ഒരു പാനിൽ ഒന്നര കപ്പ് വെള്ളം ചൂടാക്കാം.. ഇതിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് ഇളക്കി, തിളപ്പിച്ച് പഞ്ചസാര സിറപ്പ് ഉണ്ടാക്കാം.. ഇനി മറ്റൊരു ചട്ടി ചൂടാക്കി വട പൊരിക്കാൻ ഉള്ള എണ്ണയൊഴിച്ച് തിളപ്പിച്ച് എടുക്കാം… ഒരു മണിക്കൂർ നേരത്തേക്ക് മാറ്റി വെച്ചിരുന്ന മാവെടുത്ത് വടയുടെ ഷേപ്പിൽ ആക്കാം..എന്നിട്ട് നല്ല പോലെ ചൂട് ആയ എണ്ണയിലേക്ക് ഇട്ട് പൊരിച്ച് എടുക്കാം..ഇത് ബ്രൗൺ കളർ ആകുമ്പോൾ എടുക്കാവുന്നതാണ്.. ഇനി എണ്ണയിൽ നിന്നുകോരിയ ശേഷം പഞ്ചസാര സിറപ്പിൽ ഇടാം.. അൽപസമയം ഒരു തവി കൊണ്ട് സിറപ്പിൽ മുക്കി പിടിക്കുക… എല്ലാ വടയും

ഇതുപോലെ പൊരിച്ചെടുക്കണം.. രണ്ടു മണിക്കൂറുകൾക്ക് കഴിഞ്ഞാല്ലേ നല്ല മധുരം ഉണ്ടാക്കു..ഈ സമയം കഴിഞ്ഞ് കഴിക്കാവുന്നതാണ്…മധുരം ഇഷ്ടമുള്ളവർ ട്രൈ ചെയ്യൂ..ഉറപ്പായും ഇഷ്ടപ്പെടും…

MENU

Comments are closed.