രുചിയൂരും ചിക്കൻ ബിരിയാണി വളരെ എളുപ്പത്തിൽ ഉണ്ടാക്കാം..

ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ബസുമതി അരി, ചിക്കൻ, പച്ചമുളക്, ഇഞ്ചി, സവാള, തക്കാളി, ഇനി പൊടികൾ ആയ മല്ലിപ്പൊടി മുളക് പൊടി, കുരുമുളകു പൊടി, മഞ്ഞൾപ്പൊടി, പെരുംജീരകപ്പൊടി, ഇനി കുറച്ച് ബിരിയാണി മസാലയും ഗരംമസാലയും കൂടി എടുക്കാം.. ഇനി രണ്ട് നാരങ്ങയും എടുക്കാം….ഇനി കുറച്ച് കറുവപ്പട്ട ഗ്രാമ്പൂ, ബെലീഫ്‌, മല്ലിയില പുതിനയില കുറച്ച് പൈനാപ്പിളും അല്പം നെയും എണ്ണയും എടുക്കാം..ആദ്യം ചിക്കൻ വൃത്തി ആക്കി വെക്കാം..വലിയ കഷ്ണം ഇഞ്ചി 14 അല്ലി വെളുത്തുള്ളി എന്നിവ ചതച്ച് വെക്കാം..


ഒരു കിലോ ബസ്മതി അരി കഴുകി അൽപസമയം വെള്ളത്തിലിട്ടു വയ്ക്കാം… ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് അല്പം നെയ്യൊഴിച്ച ശേഷം കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്തെടുക്കാം.. ഇനി ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന മൂന്നു സവാളയിട്ട് വറുക്കണം.. നന്നായി മൊരിഞ്ഞു വരുമ്പോൾ ഒരു നുള്ള് പഞ്ചസാര വിതറി കൊടുക്കാം… ഈ സമയം കൊണ്ട് അരി കുതിർന്നു വന്ന് കാണും…അരി വേവിയ്ക്കാനുള്ള പാത്രത്തിൽ വെള്ളം ഒഴിച്ച് തിളയക്കാനായി വയ്ക്കാം.. ഇതിലേക്ക്

ആവശ്യത്തിന് ഉപ്പും ഏലക്ക പട്ട ഗ്രാമ്പു ബേലീഫ് എന്നിവയും ചേർക്കാം.. വെള്ളം തിളച്ച് വരുമ്പോൾ അതിലേക്ക് അരി ചേർക്കണം.. ശേഷം ഇതിലേക്ക് ഒരു നാരങ്ങ പിഴിഞ്ഞ് ഒഴിക്കാം.. അരി 90% വേവാകുമ്പോൾ വാങ്ങാം കെട്ടോ.. ഇനി മറ്റൊരു പാനൽ ഓയിൽ ഒഴിക്കാം നന്നായി ചൂടായി

കഴിഞ്ഞാൽ അരിഞ്ഞുവെച്ച 2 സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, എന്നിവ ചേർക്കാം..പച്ചമുളക് ചതച്ചത് ഗ്രാമ്പൂ ഏലയ്ക്ക ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക.. ഇനി അര ടിസ്‌സ്പൂൺ മഞ്ഞൾപൊടി, ഒരു ടിസ്‌ സ്പൂണ് മുളകുപൊടി, അര ടിസ്‌ സ്പൂണ് കുരുമുളകുപൊടി, എന്നിവ ചേർത്ത് ഇളക്കി മൂപ്പിച്ചെടുക്കാം.. ശേഷം ബിരിയാണി മസാലയും ഗരംമസാലയും പെരുംപ്പൊടിയും ഓരോ ടിസ്‌ സ്പൂണ് വീതം ചേർത്ത ശേഷം വേണം തക്കാളി ചേർക്കാൻ.. തക്കാളി ചേർത്ത് ഉടഞ്ഞു വരുന്നതുവരെ അടച്ചുവെച്ച് വേവിക്കുക..ഇനി വൃത്തി ആക്കി വെച്ച ചിക്കൻ ചേർക്കാം..ആവിശ്യത്തിന് ഉപ്പ് ചേർത്ത് വേവുന്നത് വരെ മൂടി വെച്ച് വേവിക്കാം..ചിക്കൻ വെന്ത ശേഷം അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയിലയും ചേർത്ത് നന്നായി ഇളക്കാം… ചിക്കൻ വെന്ത് ചാറു കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം…


ഇനി ദം ചെയ്യാൻ ഉദ്ദേശിക്കുന്ന പാത്രത്തിലേക്ക് ഒരു സ്പൂൺ നെയ്യ് ഒഴിക്കാം.. ശേഷം അൽപം ചിക്കൻ കൂട്ട് നിരത്താം.. ഇനി വറുത്ത കശുവണ്ടിയും മുന്തിരിയും വിതറാം.. വേവിച്ചുവെച്ച പാതി റൈസ് ഇതിനു മുകളിലേക്ക് നിരത്താം.. മുകളിൽ വറുത്ത സവാളയും മല്ലിയിലയും പുതിനയിലയും വിതറാം.. വീണ്ടും അൽപ്പം നെയ്യ് തൂവിയ ശേഷം ചിക്കൻ കൂട്ട് നിരത്താം.. മുകളിൽ വീണ്ടും ബാക്കിയുള്ള റൈസും മല്ലിയില പുതിനയില വറുത്ത കശുവണ്ടി മുന്തിരി എന്നിവ അടുക്കാം.. ബിരിയാണി, ചിക്കൻ കൂട്ട് ബാക്കിയുണ്ടെങ്കിൽ ഇതുപോലെ മുകളിൽ ആയി അടുക്കാം… ഒരു ചട്ടി ചൂടാക്കി ബിരിയാണി ദം ഇതിന് മുകളിൽ വെച്ച് 20 മിനുറ്റ് ദം ആക്കി എടുക്കാം..

MENU

Comments are closed.