ചിക്കൻ സ്റ്റു ഇങ്ങനെ ഉണ്ടാക്കി നോക്കു..ഉറപ്പായും ഇഷ്ടപ്പെടും…

ചിക്കൻ സ്റ്റു ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ചിക്കൻ, ഉരുളക്കിഴങ്ങ്, ക്യാരറ്റ്, ബീൻസ്, പച്ചമുളക്, സവാള, തക്കാളി, കുറച്ച് ഇഞ്ചി, വെളുത്തുള്ളി, ഇനി പൊടികൾ ആയ കുരുമുളകുപൊടി, ഗരംമസാലപ്പൊടിയും കുറച്ച് ഏലക്കാ, പട്ട, കുരുമുളക്, കോൺഫ്ലോർ, ഇനി അല്പം വെളിച്ചെണ്ണയും, തേങ്ങാപ്പാലും കുറച്ച് നെയ്യ് പുതിനയില, മല്ലിയില, കശുവണ്ടി ഉണക്കമുന്തിരി എന്നിവയും ആവശ്യത്തിന് ഉപ്പും കുറച്ച് പഞ്ചസാര ഇനി അല്പം നാരങ്ങാനീരും എടുത്താൽ നമുക്ക് ആരംഭിക്കാം…


ആദ്യം കാൽ കിലോ ചിക്കൻ വൃത്തിയാക്കി വയ്ക്കണം.. ഇനി ഒരു ഉരുളക്കിഴങ്ങ ചിക്കന്റെ വലിപ്പമുള്ള കഷ്ണങ്ങളാക്കി വയ്ക്കാം… ക്യാരറ്റ് ഉരുളക്കിഴങ്ങ് ന്റെ വലുപ്പത്തിൽ മുറിക്കാം.. ഇനി വൃത്തിയാക്കി വെച്ച ചിക്കനിലേക്ക് ഒരു സ്പൂൺ കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ഇട്ട് വേവിക്കാം… ഇനി കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങും ക്യാരറ്റും കൂടി വേവിച്ചെടുക്കണം.. ഇനി ഒരു ചട്ടിയിലേക്ക് ആവശ്യമായ എണ്ണ ഒഴിച്ചശേഷം ഒരു കഷ്ണം പട്ടയും രണ്ട് ഏലക്കയും കുറച്ച് ഗ്രാമ്പൂവും ഇട്ട് വറുക്കാം.. ഇതിലേക്ക് അരിഞ്ഞുവെച്ച ഒരു സവാള ചേർക്കാം..

സവാള വഴന്നു വരുമ്പോൾ ഒരു ടീസ്പൂൺ വീതം ഇഞ്ചി വെളുത്തുള്ളി എന്നിവ അരിഞ്ഞതും ചേർത്ത് ഇളക്കാം.. ഇനി കീറി വെച്ചിരിക്കുന്ന പച്ചമുളകും മുറിച് വെച്ച 4 ബീൻസും ചേർക്കാം.. ക്യൂബ്സ് ആയി അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ആണ് ഇനി ചേർക്കേണ്ടത്… ഇനി അല്പം മല്ലിയില കൂടി ഇതിലേക്ക് വിതറി നന്നായി ഇളക്കിയശേഷം വേവിച്ച ചിക്കൻ ഈ ചട്ടിയിലേക്ക് ചേർക്കാം… ഇനി അരക്കപ്പ് രണ്ടാംപാൽ എടുത്ത് ഒരു ടേബിൾ സ്പൂൺ കോൺഫ്ലവർ കൂടി ചേർത്ത് ഇളക്കിയശേഷം ഇതിലേക്ക് ഒഴിക്കാം..

ബാക്കിയുള്ള ഒരു കപ്പ് രണ്ടാം പാലും ചേർത്ത് നന്നായി ഇളക്കണം..ഇത് ഒന്ന് ചൂടായി വരുമ്പോൾ വേവിച്ച് വച്ചിരുന്ന ക്യാരറ്റും ഉരുളക്കിഴങ്ങും ചേർക്കാം.. നന്നായി തിളച്ചു വന്നതിനുശേഷം ഒരു ടിസ്‌ സ്പൂൺ നാരങ്ങാ നീരും അര ടിസ്‌ സ്പൂൺ പഞ്ചസാരയും ചേർക്കാം.. ഇനി ഇത് നന്നായി തിളച്ച് കുറുകി വന്നതിനുശേഷം ഒരു കപ്പ് ഒന്നാംപാൽ ചേർക്കാം… ഇനി ഒന്നര ടീസ്പൂൺ ഗരം മസാലപ്പൊടിയും, അല്പം കുരുമുളകുപൊടിയും ചേർത്ത് നന്നായി ചൂടായി കഴിയുമ്പോൾ തീ ഓഫ് ചെയ്യാം.. ഒന്നാം പാൽ ഒഴിച്ചതിനുശേഷം തിളക്കേണ്ട ആവശ്യമില്ല…ഇനി അൽപ്പം നെയ്യിലേക്ക് കശുവണ്ടിയും ഉണക്കമുന്തിരിയും ഉണക്കിയ കുരുമുളകും ചേർത്ത് നന്നായി ചൂടാകുമ്പോൾ കറിയിലേക്ക് ഒഴിക്കാം… അല്പം പുതിനയില കൂടി ഇട്ട് രണ്ടുമിനിറ്റ് മൂടിവയ്ക്കാം.. അങ്ങനെ അടിപൊളി ചിക്കൻ സ്റ്റൂ തയ്യാറാണ്..

MENU

Comments are closed.