അഗസ്ത്യ മുനി ധ്യാനച്ചിരുന്ന അഗസ്ത്യ മലയുടെ വിശേഷങ്ങൾ…

കേരളത്തിനെയും തമിഴ്നാടിനെയും അതിർത്തി പങ്കിടുന്ന മലയാണ് അഗസ്ത്യാർമല… ഇതിനെ അഗസ്ത്യമല എന്നും അഗസ്ത്യാർകുടം എന്നും വിളിക്കുന്നു… സംരക്ഷിത മേഖലയായതിനാൽ എങ്ങോട്ടേക്ക് വർഷത്തിൽ എല്ലാ മാസവും പ്രവേശനമില്ല, ജനുവരി മുതൽ ഫെബ്രുവരി ആണ് ഇങ്ങോട്ടേക്ക് ടിക്കറ്റ് കൊടുക്കുകയുള്ളൂ.. 6129 അടി മുകളിലുള്ള മലയിലേക്ക് ഉള്ള യാത്ര വളരെ സാഹസികത നിറഞ്ഞതാണ്… ടിക്കറ്റ് ബുക്ക് ചെയ്ത് ജനുവരി ഫെബ്രുവരി മാസങ്ങളിൽ അതിരാവിലെ തന്നെ ഇവിടെ എത്താം.. തിരുവനന്തപുരത്തു നിന്ന് 35.5 കിലോമീറ്റർ അകലെയാണ് അഗസ്ത്യകൂടം.. ബോണക്കാട് എത്തിയ ശേഷം പേപ്പാറ ഫോറസ്റ്റ് ഓഫീസിലേക്കാണ് വരേണ്ടത്… ഇവിടെ ടിക്കറ്റ്

കാണിച്ചശേഷം ചില നിർദ്ദേശങ്ങൾ തരുന്നു… അതിനുശേഷം യാത്രക്കാരുടെ ബാഗുകളിൽ പ്ലാസ്റ്റിക്കുകൾ ഉണ്ടോ എന്ന് ചെക്ക് ചെയ്തശേഷം ഉച്ചയ്ക്കുള്ള ഭക്ഷണവുമായി മലകയറാം… നേരത്തെ പറഞ്ഞ പോലെ വളരെ സാഹസികത നിറഞ്ഞ യാത്രയായിരുന്നു.. ഉരുളൻ കല്ലുകളും വള്ളിപ്പടർപ്പുകൾ മരമായി വളർന്ന് നിൽക്കുന്ന അത്ഭുത കാഴ്ചകളും ചില കയറ്റിറക്കങ്ങളും ആയി അടിപൊളി ട്രക്കിങ്… വിശക്കുമ്പോൾ കയ്യിലുള്ള ഭക്ഷണം കഴിക്കാം…ഇത് വരെ അറിയാത്തവരെ പരിചയപ്പെടാം… ദാഹിച്ചാൽ ഒഴുകുന്ന പുഴയിൽ നിന്ന് വെള്ളം ശേഖരിച്ച് ദാഹം അകറ്റാം…

വ്യത്യസ്തതരം കാഴ്ചകളും കുന്നുകളും കയറി വൈകുന്നേരം ആകുമ്പോഴേക്കും ബേസ് ക്യാമ്പിൽ എത്താം… എവിടെ നിന്ന് ടിക്കറ്റ് കാണിച്ച് പായയും വാങ്ങി; മുകളിൽ ഷീറ്റ് വിരിച്ച തറയിൽ കിടന്നുറങ്ങാം..പിന്നെയോ അതിരാവിലെ എഴുന്നേറ്റ് ഉദയം കാണാം.. അഗസ്ത്യമലയുടെ അപ്പുറത്ത് ഉദിച്ചുയരുന്ന സൂര്യൻ തൻറെ കിരണങ്ങളെ മേഘങ്ങളിൽ തട്ടി പ്രതിഫലിപ്പിക്കുന്നു… പല്ലുതേപ്പ് കഴിഞ്ഞ് പ്രഭാതഭക്ഷണം പാഴ്സലായി വാങ്ങി, വീണ്ടും യാത്ര തുടരാം.. ഇതുവരെ കണ്ട കാഴ്ചയെക്കാൾ അതിമനോഹരമായ കാഴ്ചകൾ ആണ് ഇനി കാത്തിരിക്കുന്നത്… കുത്തനെയുള്ള പാറകളിൽ നീളത്തിൽ ഇട്ടിരിക്കുന്ന കയറുകളിൽ തൂങ്ങി കയറാം… രണ്ടുമൂന്ന് പാറകൾ ഇതുപോലെ ഉണ്ട്..

നേരത്തെ പോലെ വിശക്കുമ്പോൾ ഭക്ഷണം കഴിക്കുകയും അരുവികളിൽ നിന്ന് ജലം സേവിക്കുകയും ചെയ്യാം… ഏറ്റവും വലിയ പാറ കയറി ചെല്ലുന്നത് അഗസ്ത്യമലയുടെ ഏറ്റവും അവസാനത്തെ കുന്നിലേക്ക് ആണ്… ഈ പാറപ്പുറത്ത് നിന്ന് കാണുന്ന ചുറ്റുമുള്ള അതിമനോഹര കാഴ്ചകൾ നമ്മെ വിസ്മയിപ്പിക്കുന്നതാണ്… അഗസ്ത്യമുനി ധ്യാനിച്ചിരുന്ന പ്രദേശം കാര്യമായി തന്നെ സംരക്ഷിച്ചിട്ടുണ്ട്… സാഹസികത – ട്രക്കിങ് – പ്രകൃതിസൗന്ദര്യം താല്പര്യപ്പെടുന്നവർക്ക് തീർച്ചയായും ഇങ്ങോട്ടേക്ക് യാത്ര ചെയ്യാം… ഇത് നിങ്ങളുടെ പ്രതീക്ഷകൾക്കും അപ്പുറമാണ്….

MENU

Comments are closed.