കോഴിക്കോട് സരോവരം ബയോ പാർക്ക് കാണാം..

..

200 ഏക്കറോളം വിസ്തീർണ്ണത്തിൽ സഞ്ചാരികളെ ആകർഷിക്കാൻ തക്കവിധം അണിഞ്ഞൊരുങ്ങി നിൽക്കുന്ന ബയോപാർക്ക് ആണ് സരോവരം… കോഴിക്കോട് ജില്ലയിലെ കോട്ടൂലിൽ ആണ് ഇത് ഉള്ളത്… കോഴിക്കോട് ടൗണിന് വളരെ അടുത്തായിട്ടാണ് ഈ പാർക്ക് കാണാൻ കഴിയുക.. അതിനാൽ തന്നെ ഇങ്ങോട്ടേക്ക് ഉള്ള യാത്ര എത്ര ബുദ്ധിമുട്ടേറിയ ഒന്നല്ല… കോവിഡ് മഹാമാരി

മൂലം ഒന്നരവർഷത്തോളം അടഞ്ഞു കിടന്നിരുന്ന പാർക്ക്; ഈ അടുത്താണ് സഞ്ചാരികൾക്കായി തുറന്നത്.. ഇപ്പോൾ ഉച്ചക്ക് ഒന്നര വരെയാണ് ഇങ്ങോട്ടേക്ക് ഉള്ള പ്രവേശനം.. രാവിലെ എത്തിയാൽ കാഴ്ചകളൊക്കെ കണ്ട് ഉച്ച ആകുമ്പോഴേക്കും ഇറങ്ങാം… 200 ഏക്കർ വിസ്തീർണ്ണമുള്ള ഈ പ്രദേശം വളരെ വിശാലമായി കാണാൻ ഉള്ളത് ഉണ്ട് കേട്ടോ.. ചെടികളും മരങ്ങളും ധാരാളം പക്ഷികളെയും ഇവിടെ

കാണാം..ഇടക്ക് നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്.. കേരളത്തിൽ സംരക്ഷിക്കപ്പെട്ടു പോരുന്ന കണ്ടൽകാടുകൾ ഒരുഭാഗം ഇവിടെയാണ് ഉള്ളത്.. പല വിഭാഗങ്ങളിൽ പെടുന്ന കണ്ടലുകളുടെ സാന്നിധ്യം ഈ പാർക്കിന്റെ പ്രത്യേകതകളിൽ ഒന്നാണ്.. കാടിൻ ഇടയ്ക്കു നടക്കാനുള്ള വഴിയെല്ലാം ടാർ ചെയ്തു ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്… അവിടിവിടങ്ങളിൽ ആയി വിശ്രമിക്കാനുള്ള ചാരു ബെഞ്ചുകളും കാണാം..

സഞ്ചാരികൾ ഒക്കെ വരാതെയായി കാലം കുറേ കഴിഞ്ഞതുകൊണ്ട് ബെഞ്ചുകൾ ഏറെക്കുറെ തുരുമ്പെടുത്തു തുടങ്ങി… കനോലി കനാലിനെ വൃഷ്ടിപ്രദേശത്ത് ആണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്, ഒരു വശത്തു നിന്ന് കനാല് ക്രോസ് ചെയ്ത് അപ്പുറം കടക്കാൻ പ്രത്യേകതരം പാലങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്… സഞ്ചാരികൾക്ക് കാതിനു സുഖം പകരാനായി നിർത്താതെ പ്രവർത്തിക്കുന്ന ലൈവ് റേഡിയോ പ്രോഗ്രാമുകളും ഉച്ചഭാഷിണി കളിൽ കൂടി കേൾക്കാം.. ഇനി ഇപ്പോ

കുറച്ച് പ്രകൃതിയെയും പക്ഷികളെയും ഒക്കെ കാണാനായി ഇവിടെ എത്തുന്നത് വളരെ നന്നായിരിക്കും…

MENU

Comments are closed.