മഴക്കാലത്ത് കൊലയാളി ആയി മാറുന്ന മാർമല അരുവി…

കോട്ടയം ജില്ലയിലെ വലുതും ഉയരത്തിൽ ഉള്ളതുമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് മാർമല വെള്ളച്ചാട്ടം… വർഷത്തിൽ എല്ലാ സമയത്തും വെള്ളം ഉണ്ടാകുന്ന അരുവിയാണ് മാർമല അരുവി… ഈ അരുവിയുടെ വളരെ അടുത്തായി മീനച്ചിലാറ് ഒഴുകുന്നത് കാണാം… അരുവിയും പരിസരവും വളരെ പ്രകൃതിരമണീയമായ പ്രദേശമാണ്.. കോട്ടയത്തുനിന്ന് ഈരാറ്റുപേട്ടയും ഇവിടെനിന്ന് വെള്ളായനിയും കഴിഞ്ഞ് തീക്കോയി എത്തിയാൽ 8 കിലോമീറ്റർ സഞ്ചരിച്ച് മാർമല അരുവിക്ക് അരികിൽ എത്താം.. 200 അടി മുകളിൽ നിന്നാണ് അരുവിയിലെ വെള്ളച്ചാട്ടം താഴെയുള്ള ഉള്ള വലിയ ഗർത്തത്തിലേക്ക് പതിക്കുന്നത്.. ഈ

വലിയ കുഴിക്ക് 12 മീറ്റർ ആഴമുണ്ട്… റോഡ് സൈഡിൽ വണ്ടി നിർത്തിയ ശേഷം ഇടവഴിയിലൂടെ വേണം വേണം അരുവിക്കരയിൽ എത്താൻ…റോഡിൽ നിന്ന് തന്നെ പാൽ പോലെ അരുവി ഒഴുകുന്നത് കാണാം.. അൽപ ദൂരം മുന്നോട്ടു സഞ്ചരിച്ച ശേഷം ഇട വഴി രണ്ടായി തിരിയുന്നു…. ഒന്ന് മീനച്ചിലാറിലേക്ക് ഉള്ള വഴിയാണ്, ഇവിടെ എത്തിയ സമയം മുതൽ നല്ല മഴയായിരുന്നു.. അതിനാൽ ഇവിടെയുള്ള ഇടവഴിയും വെള്ളത്തിൽ മുങ്ങി കാണപ്പെട്ടു.. മണ്ണും പാറയും കല്ലുകളും എല്ലാം ഉള്ള വഴിയാണ് ഇവിടേക്ക് ഉള്ളത്… പാറ എല്ലാം തന്നെ തെന്നി കിടക്കുന്നതിനാൽ വളരെ സൂക്ഷിച്ചു വേണം നടക്കാൻ… മീനച്ചിലാറിന്റെ കരയിലെത്തി , ഇവിടെ നിന്നുള്ള കാഴ്ചകൾ കണ്ടു…കുത്തി ചിതറി ആണ്

ഈ പുഴ ഒഴുകുന്നത്… ചെറിയ ഇല്ലി കൂട്ടം, വലിയ മരങ്ങൾ പാറക്കല്ലുകൾ എല്ലാം കാണാമായിരുന്നു… വീണ്ടും തിരിച്ച് പഴയ വഴിയിൽ കൂടി മാർമല അരുവി ലേക്ക് നടന്നു… വെള്ളം ഒഴുകുന്ന പല ചാലുകളും ഇവിടെ കാണാം… കവിഞ്ഞൊഴുകുമ്പോൾ ഇതുവഴി ഒക്കെ വെള്ളം വരും എന്ന് മനസ്സിലാക്കാം… പാറകൾക്കിടയിലൂടെയൊക്കെ മരങ്ങൾ വളർന്നു നിൽക്കുന്നുണ്ട്… പല സൈറ്റിൽ നിന്നും അരുവിയുടെ വ്യത്യസ്ത കാഴ്ചകൾ വൃത്തിയായി കാണാം… നല്ല ഫോഴ്സിൽ അരുവിയുടെ അടുത്തുനിന്ന് കാറ്റ് അടിക്കുന്നുണ്ട്, അധികം അടുത്തേക്ക് ചെന്നാൽ കാറ്റടിച്ചു വെള്ളത്തിൽ വീഴാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്… അധികം ആളുകൾ

ഈ പ്രദേശത്ത് മരണപ്പെട്ടിട്ട് ഉള്ളതായി കേൾക്കാം.. ഉയരത്തിൽനിന്ന് ഷീരം പോലെ വെള്ളം വീഴുന്ന മനോഹരമായ കാഴ്ചയാണ് കാണാവുന്നത്.. മഴ ആയതുകൊണ്ട് അധികം ഒന്നും പറയണ്ടല്ലോ, തണുപ്പും മഴയും കാറ്റും..ആഹാ അടിപൊളി കാലാവസ്ഥ!! വെള്ളച്ചാട്ടത്തിനു മുന്നേയുള്ള ട്രെയിലർ എന്ന പോലെ ആയിരുന്നു വഴിയിലൂടെയുള്ള വെള്ളം എന്ന് തോന്നുന്നു… മഴയൊക്കെ മാറി കഴിഞ്ഞ് പറ്റുന്നവർ ഒക്കെ വന്നു കാണണം.. വെള്ളത്തിൽ ഒക്കെ സൂക്ഷിച്ച് ഇറങ്ങിയാൽ മതി കേട്ടോ…

MENU

Comments are closed.