ഇനി കോഴിക്കോടൻ ഹൽവ എവിടെ ഇരുന്നും ഉണ്ടാക്കി കഴിക്കാം…

കോഴിക്കോടൻ ഹൽവ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : മൈദ, നെയ്യ്, പഞ്ചസാര, വെളിച്ചെണ്ണ, കളർ, അണ്ടിപ്പരിപ്പ്, വെള്ളം, വെളുത്ത എള്ള് എന്നിവ മതിയാകും…
ഒരു കിലോ മൈദ വെള്ളം ചേർത്ത് കുഴച്ച് മറ്റൊരു പാത്രത്തിൽ വെള്ളം നിറച്ച് അതിൽ ഇട്ടു വയ്ക്കാം.. ഇനി ഈ മാവ് നന്നായി കലക്കി എടുക്കാം.. ഈ മിശ്രിതത്തെ ഒരു തുണി ഉപയോഗിച്ച് മറ്റൊരു പാത്രത്തിലേയ്ക്ക് അരിച്ച് മാറ്റാം.. തുണിയിൽ കിട്ടിയ സാധനങ്ങൾ കളയാം.. മറ്റേ പാത്രത്തിൽ ശേഖരിച്ച മൈദയുടെ പാല്

എടുത്ത് വയ്ക്കാം…ഇതിനെ മൂന്നുദിവസം സൂക്ഷിച്ചു വെക്കണം..ഈ ദിവസങ്ങളിൽ ഇതിനു മുകളിൽ തെളിഞ്ഞു വരുന്ന വെള്ളം മാറ്റുകയും പുതിയ വെള്ളമൊഴിക്കുകയും ചെയ്യാം.. ഈ മാവ് പുളിച്ചു പോകാതെ ശ്രദ്ധിക്കുമല്ലോ.. മൂന്നുദിവസം എങ്ങനെ നോക്കണേ.. അടുത്തദിവസം , ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളമൊഴിച്ച് ചൂടാക്കാം.. ഇതിലേക്ക് ഒരു കിലോ പഞ്ചസാര ചേർത്തിളക്കാം.. നിർത്താതെ ഇളക്കി കൊണ്ടേയിരിക്കുക, ഇനി ആവശ്യത്തിനുള്ള കളർ ചേർക്കാം… ഇനി ഉണ്ടാക്കി വച്ചിരിക്കുന്ന മൈദയുടെ പാൽ അരലിറ്റർ

ചേർക്കാം..ഇനി 5 മിനിറ്റ് കഴിഞ്ഞ് കഴിഞ്ഞ ഒന്നര ലിറ്റർ വെളിച്ചെണ്ണ എണ്ണ തിളപ്പിച്ച് ഇതിലേക്ക് ചേർക്കാം… ഒപ്പം കാൽ കിലോ പഞ്ചസാര കൂടി ചേർക്കാം… ഇപ്പോൾ മൈദ പിരിഞ്ഞു വന്ന് ഒട്ടിപ്പിടിക്കാൻ തുടങ്ങും…ഇപ്പോൾ ആവശ്യമുള്ള നെയ്യും ചേർത്ത് ഇളക്കുക.. കശുവണ്ടിയും കുറച്ച് എള്ളും ചേർക്കാം.. 20 മിനിട്ട് തുടർച്ചയായി ഇളക്കി കൊണ്ട് ഇരിക്കാം..കട്ട ആയി തുടങ്ങുന്നതിനു മുന്നേ മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റി അമർത്തി വയ്ക്കാം…ഇനി ഇത് തണുത്തശേഷം മുറിച്ചെടുക്കാം…അങ്ങനെ കിടിലൻ കോഴിക്കോടൻ ഹൽവ തയ്യാർ ആണ്..ട്രൈ ചെയ്ത് നോക്കണേ…

MENU

Comments are closed.