അല്പം മധുരം കഴിക്കാൻ തോന്നുന്നുണ്ടോ…ലഡ്ഡു ഉണ്ടാക്കിയാലോ…

ലഡ്ഡു ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: കടലമാവ്, പഞ്ചസാര, നെയ്യ്, ഏലയ്ക്കാപൊടി, അല്പം വെള്ളം, ഇനി കളറിനു വേണ്ടി മഞ്ഞൾപൊടി ഉപയോഗിക്കാം.. അല്ലെങ്കിൽ ആർട്ടിഫിഷൽ കളർ ഉപയോഗിക്കാം.. ഇനി അൽപ്പം കറുത്ത മുന്തിരിയും എടുക്കാം…
ലഡ്ഡു ഉണ്ടാക്കാൻ ആദ്യം 500ഗ്രാം കടലമാവ് നന്നായി അരിച്ച് എടുക്കാം.. ഇനി വെള്ളം ചേർത്ത് മാവ് ലൂസ് ആക്കി കലക്കി എടുക്കണം.. ഇതിലേക്ക് കളർ ന് വേണ്ടി മഞ്ഞൾ പൊടി ചേർക്കാം…ശേഷം ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കാം… നെയ് നന്നായി ചൂടായി വരുമ്പോൾ ഇതിനു മുകളിലേക്ക് ഒരു കണ്ണാപ്പ പിടിച്ച ശേഷം ഒരു തവി കൊണ്ട് കടല മാവ് കോരി കണ്ണാപ്പ യിലേക്ക് ഒഴിക്കാം, അല്പാല്പമായി ഒഴിക്കണം..കണ്ണാപ്പാ പതിയെ തട്ടി കൊടുക്കാം.. നെയ്യിലേക്ക് തുള്ളിതുള്ളിയായി വേണം മാവ് വീഴാൻ നെയ്യിൽ ഇത് വെന്ത് പൊങ്ങി

വരുമ്പോൾ കോരി മാറ്റാം.. അധികം മൊരിഞ്ഞ് പോകേണ്ടതില്ല. ഇനി മറ്റൊരു പാനിൽ അല്പം വെള്ളം ഒഴിച്ച് തിളപ്പിക്കുക..ഇതിലേക്ക് രണ്ട് ഏലക്ക ചതച്ചത് ചേർക്കാം..ഇനി ഇതിലേക്ക് 250 ഗ്രാം പഞ്ചസാര ചേർത്ത് ഉരുക്കി എടുക്കാം.. പഞ്ചസാര പാനി ഒട്ടിപ്പിടിക്കുന്ന പരുവത്തിൽ അടുപ്പിൽനിന്നും വാങ്ങാം.. ഇതിലേക്ക് നെയ്യിൽ വറുത്തെടുത്ത ബൂന്തി ചേർക്കാം…പാനിക്ക് ചൂട് ഉള്ളപ്പോൾ തന്നെ ബൂന്തി ചേർക്കാം.. പാനി ബൂന്തിയിൽ നന്നായി പിടിച്ച് വന്നതിനുശേഷം

ഇതിനെ പാനിയിൽ നിന്നും മാറ്റി കറുത്ത മുന്തിരിയും ചേർത്ത് ഇളക്കിയശേഷം.. ഉരുട്ടി എടുക്കാം.. ഇങ്ങനെ സ്വാദിഷ്ടമായ ലഡു വീട്ടിൽ ഉണ്ടാക്കിയെടുക്കാം…എല്ലാവരും ഉണ്ടാക്കി നോക്കണേ…അടിപൊളി രുചിയാ…

MENU

Comments are closed.