വീട്ടിൽ തന്നെ അടിപൊളി വെളുത്തുള്ളി അച്ചാർ ഉണ്ടാക്കിയാലോ…

വെളുത്തുള്ളി അച്ചാർ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: വെളുത്തുള്ളി അര കിലോ, ഇഞ്ചി, പച്ചമുളക്, മുളകുപൊടി, മഞ്ഞൾപൊടി, ഉലുവ, കടുക്, നല്ലെണ്ണ, വെളിച്ചെണ്ണ, ആവശ്യത്തിന് കറിവേപ്പില, ഇനി കുറച്ച് വിനാഗിരിയും എടുക്കാം…
ആദ്യം തന്നെ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ എടുക്കാം, ഇഞ്ചി പൊടിയായി അരിഞ്ഞു വയ്ക്കണം ഇത് രണ്ട് ടേബിൾ സ്പൂൺ മതി…ഇനി വെളുത്തുള്ളി തോലുകളഞ്ഞ് നടുവേ കീറി വയ്ക്കാം…. ഒത്തിരി വലിയ കഷണങ്ങൾ ഒന്നുകൂടി മുറിക്കാം.. ഇനി പച്ചമുളക് എരുവിന് അനുസരിച്ച് എടുക്കാം, ഇത് വട്ടത്തിൽ മുറിച്ചു വയ്ക്കാം.. ഇനി

ഉലുവ അര ടീസ്പൂൺ എടുത്ത്; ചെറിയ ഒരു പാനിൽ ഇട്ട് വറുത്ത് പൊടിച്ചു വെക്കണം… ഇനി വേറെ ഒരു പാൻ ചൂടാക്കുക.. അതിലേക്ക് മൂന്നു ടേബിൾ സ്പൂൺ വെളിച്ചെണ്ണയൊഴിച്ച ശേഷം നന്നാക്കി വെച്ചിരുന്ന വെളുത്തുള്ളി ഇട്ട് മുക്കാൽ ഭാഗം വേവ് ആകുന്നതുവരെ വഴറ്റാം.. എന്നിട്ട് മാറ്റിവയ്ക്കാം… ശേഷം മറ്റൊരു പാനിൽ 4 ടേബിൾസ്പൂൺ നല്ലണ്ണ ഒഴിക്കാം.. ഇതിലേക്ക് മുക്കാൽ ടി സ്പൂൺ കടുകിട്ടു പൊട്ടിക്കണം… പിന്നെ രണ്ട് ടേബിൾസ്പൂൺ ഇഞ്ചിയും നേരത്തെ അരിഞ്ഞുവെച്ച പച്ചമുളകും രണ്ടു തണ്ട് കറിവേപ്പില എന്നിവയിട്ട് നന്നായി ഇളക്കാം.. മുളകിൻറേം ഇഞ്ചിയുടെയും എല്ലാം പച്ചമണം മാറുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം… ഇനി എടുത്തു വച്ചിരിക്കുന്ന മുക്കാൽ ടീസ്പൂൺ

മഞ്ഞൾപ്പൊടിയും അഞ്ച് ടേബിൾ സ്കൂൾ കാശ്മീരി മുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യാം… നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന ഉലുവയും ചേർക്കാം. മുളകുപൊടി മൂത്ത് വരുമ്പോഴേക്കും അര കപ്പ് വിനാഗിരി ചേർക്കണം.. ഇത് മിക്സ് ചെയ്യുമ്പോൾ അല്പം ലൂസ് ആയിട്ട് വന്നില്ലെങ്കിൽ കുറച്ചുകൂടി വിനാഗിരി ചേർക്കാം… വിനാഗിരിയിൽ കിടന്ന് മസാല തിളച്ചുവരുമ്പോൾ നേരത്തെ വഴറ്റിവെച്ച വെളുത്തുള്ളിയും ചേർത്ത് നന്നായി മിക്സ് ചെയ്യാം.. ഇനി ആവശ്യമായിട്ടുള്ള ഉപ്പ് ചേർക്കാം… ഉപ്പ് ചേർത്ത് കഴിഞ്ഞാൽ നല്ല പോലെ ഇളക്കി തീ ഓഫ് ചെയ്യാം.. ഇനി അടുപ്പത്തു നിന്ന് വാങ്ങി തണുക്കാൻ ആയിട്ട് വെക്കാം… അച്ചാർ ഒത്തിരി കട്ടിയായി പോയിട്ടുണ്ടെങ്കിൽ,

ലൂസ് ആക്കാൻ ആവശ്യത്തിനുള്ള വെള്ളം തിളപ്പിച്ച് ചൂടാറിയശേഷം അച്ചാർ ലേക്ക് ചേർക്കാം… നന്നായി ചൂടാറി രണ്ടുമൂന്നു ദിവസം കഴിഞ്ഞ് ചില്ല് കുപ്പിയിലാക്കി ഫ്രിഡ്ജിൽ വയ്ക്കാം..

MENU

Comments are closed.