ടിപ്പുസുൽത്താന്റെ മൈസൂരിലെ വേനൽകാലവസതി കാണാം…

1781 ആണ് ടിപ്പുസുൽത്താന്റെ അച്ഛൻ ഹൈദരലി സുൽത്താൻ ഈ കൊട്ടാരം നിർമ്മിച്ച് തുടങ്ങിയത്.. പിന്നീട് പത്ത് വർഷങ്ങൾക്ക് ശേഷം 1791 ആണ് ടിപ്പുസുൽത്താൻ ഇതിൻറെ പണി പൂർത്തിയാക്കുന്നത്… കെ ആർ നഗറിനു സമീപം ആണ് ഇത് ഉള്ളത്.. കൂടുതലും തേക്ക് കൊണ്ട് ആണ് കൊട്ടാരം ഉള്ളത്… തേക്കിനെ കാവേരി നദിയിൽ ഒരു വർഷം സീസൺ ചെയ്ത ശേഷം ആണ് ഉപയോഗിച്ചത്… കർണാടക സംസ്ഥാനത്തിലെ ബംഗളൂരുവിൽ ചന്ദ്രരാജ്പെറ്റിയിൽ ടിപ്പു സുൽത്താൻ പാലസ് റോഡിൽ ആണ് കൃത്യമായി പറഞ്ഞാൽ ഈ കൊട്ടാരത്തിന്റെ സ്ഥാനം… ശരിക്കും ഉണ്ടായിരുന്ന കൊട്ടാരത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് ഇവിടെ ഇപ്പോൾ കാണാൻ സാധിക്കുക.. മറ്റുള്ളത് പല യുദ്ധങ്ങളിലും ബ്രിട്ടീഷുകാരുടെ ഇടപെടലും കൊണ്ട് നശിച്ചുപോയി എന്നണ് അറിയാൻ കഴിഞ്ഞത്… ഇവിടത്തെ മെയിൻ ഗേറ്റ് കടന്ന് ചെല്ലുമ്പോൾ തന്നെ അതിവിശാലമായ ഒരു പൂന്തോട്ടം കാണാം.. കട്ടിയുള്ള പുൽത്തകിടിയും വൃത്തിയായി അടുക്കി നട്ടിരിക്കുന്ന അലങ്കാര ചെടികളും വളരെ മനോഹരമായ കാഴ്ച

തന്നെയാണ്… പൂന്തോട്ടം കഴിഞ്ഞ് കാണുന്നത് കൊട്ടാരമാണ്.. വലിയ തൂണുകളും കമാനങ്ങളും എല്ലാം തേക്ക് തടികൾ കൊണ്ട് നിർമിച്ചിരിക്കുന്നു.. തൂണിലെ കൊത്തുപണികളും സ്വർണനിറത്തിലുള്ള അലങ്കാരപ്പണികൾ എന്നിവ ഭാരതീയ വാസ്തു ശില്പത്തിനെ ഓർമ്മിപ്പിക്കുന്നത് ആണ്… എന്നാൽ അർദ്ധ വൃത്താകൃതിയിലുള്ള കമാനങ്ങൾ ഇസ്ലാമിക് വാസ്തുശിൽപതത്തിനെ ഓർമിപ്പിക്കുന്നു… അയതിനാൽ ഈ കെട്ടിടത്തെ ഇൻഡോ- ഇസ്ലാമിക് ആർക്കിടെക്ചർ എന്ന് വിളിക്കുന്നു…ഈ കൊട്ടാരത്തിൽ വർഷത്തിൽ 4 മാസം മാത്രമാണ് ടിപ്പു താമസിക്കാർ… കൊട്ടാരത്തിലേക്കുള്ള ആദ്യപടിയിൽ നിൽക്കുമ്പോൾ കാണാവുന്ന വരാന്തക്ക് അപ്പുറം കെട്ടിടത്തിന്റെ രണ്ടു നിലകളും കാണാം… മുന്നിലെ ഭിത്തികളിൽ ചുവന്ന പെയിൻറ് ആണ് അടിച്ചിരിക്കുന്നത്… രണ്ടാമത്തെ നിലയിൽ ഉള്ള ബാൽക്കണിയിൽ ഇരുന്നാണ് ടിപ്പുസുൽത്താൻ തൻറെ പ്രജകളോട് സംവദിച്ചിരുന്നത്.. വെള്ളിയാഴ്ചകളിൽ ഉണ്ടായിരുന്ന കുറ്റവിചാരണ നടന്നിരുന്നുതും ഇവിടെവെച്ചാണ്…

ബാൽക്കണിയുടെ മറ്റു ഭാഗങ്ങളിലായി മന്ത്രിമാരും പരിചാരകരും ഇരുന്നിരുന്നു.. താഴെയുള്ള വരാന്ത ആണ് ദർബാർ ആയി ഉപയോഗിച്ചിരുന്നത്… ഇവിടെ വേറെ രണ്ട് മുറികൾ കൂടി കാണാം ഇതിൽ ഒന്ന് ഇപ്പോൾ മ്യൂസിയം ആയി ഉപയോഗിക്കുന്നു..
സുൽത്താൻറെ പഴയ ആയുധങ്ങളും ഉപയോഗിച്ചിരുന്ന വസ്തുക്കളും കൂടാതെ ചിത്രപ്പണികളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു… ഇവിടെയുള്ള ഭിത്തികളിൽ പലതിലും സ്വർണത്തിൽ പണികൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു… 1799 ൽ നാലാം ബാംഗ്ലൂർ മൈസൂർ യുദ്ധത്തിൽ ടിപ്പുസുൽത്താൻ കൊല്ലപ്പെടുകയും കൊട്ടാരം ബ്രിട്ടീഷുകാർ കൈവശപ്പെടുത്തുകയും ചെയ്തു..ഇതേ തുടർന്ന് ഇവിടെയുണ്ടായിരുന്ന പല വസ്തുക്കളും കാണാതെ പോയതായി പറയപ്പെടുന്നു..


ചില ഭിത്തികളിൽ പ്രകൃതിദത്തമായ ചായങ്ങൾ ഉപയോഗിച്ച് ചിത്രപ്പണികൾ ചെയ്തിരിക്കുന്നത് കാണാം.. താഴെ നിന്നും മുകളിലേക്ക് കയറാൻ ഇരുവശത്തുമായി രണ്ട് ഗോവണികൾ വീതമുണ്ട്… ഈ കൊട്ടാരത്തെ ആനന്ദത്തിന്റെ പറുദീസ എന്നാണ് ടിപ്പുസുൽത്താൻ വിളിച്ചിരുന്നത്…
. കൊട്ടാരത്തിന് പുറകിലും മുൻവശത്തിന് സമാനമായ ഗോവണി, ബാൽക്കണി, മറ്റ് സൗകര്യങ്ങൾ, തൂണുകൾ എല്ലാം ഉണ്ടായിരുന്നു… ഇവയെ സെനാന എന്നാണ് വിളിച്ചിരുന്നത്.. ഇവിടെ സ്ത്രീകളുടെ കൂടിച്ചേരലുകൾ നടന്നിരുന്ന സ്ഥലമാണ്.. ടിപ്പുസുൽത്താന്റെ അമ്മയാണ് ഇത് കൈകാര്യം ചെയ്തിരുന്നത്… കൊട്ടാരത്തിന് മുന്നിലായി ഒരു മഹാവിഷ്ണു ക്ഷേത്രം സ്ഥിതിചെയ്യുന്നു കാലങ്ങൾക്ക് മുന്നേ

കൊട്ടാരവും ഈ ക്ഷേത്രവും ഒരേ കോമ്പൗണ്ടിൽ ആയിരുന്നു…കൊട്ടാരം പണിയുമ്പോൾ ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നത്രെ…വളരെ മനോഹരമായ കാഴ്ചകൾ ആണ് ഇവിടെ ഉണ്ടായിരുന്നത്…

MENU

Comments are closed.