ബന്നാർഘട്ട നാഷണൽ പാർക്കിലൂടെ കിടിലൻ സഫാരി പോയി വരാം

പലവിധത്തിലുള്ള മൃഗങ്ങളെ വളരെ നന്നായി ആണ് ബന്നർഘട്ട നാഷണൽ പാർക്കിൽ പാർപ്പിച്ചിരിക്കുന്നത്… കർണാടക സംസ്ഥാനത്തെ ബാംഗ്ലൂരിൽ ആണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്… 103 സ്പീഷീസുകളിൽ ഉള്ള രണ്ടായിരത്തി മുന്നൂറോളം ജീവികളെ ഇവിടെ സംരക്ഷിച്ചുപോരുന്നു.. വംശനാശഭീഷണി നേരിടുന്ന പല ജീവികളെയും ഇവിടെ കാണാം.. വ്യത്യസ്ത വിഭാഗങ്ങളിലായി മാൻ, കടുവ, കരടി,

സിംഹം എന്നിവ താമസിക്കുന്നു…പിന്നെ പല തരം പാമ്പ് ,ആമ , എന്നിങ്ങനെ ഉള്ള ജീവികളും ഉണ്ട്..
ഒത്തിരി നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ബന്നാർഘട്ട പാർക്കിൽ സഫാരിക്ക് എത്തിയത്.. ഉറക്കം എല്ലാം ഇന്നലെ ട്രെയിനിൽ തന്നെയായിരുന്നു… രാവിലെ പത്തരയോടെ ബാംഗ്ലൂരിലെത്തി, ഇവിടെ നിന്ന് ചായ കുടി കഴിഞ്ഞു, ഒരു ഹോട്ടലിൽ മുറിയെടുത്തു കുളിച്ചശേഷം ആണ് ബന്നാർഘട്ട ദേശീയ ഉദ്യാനം കാണാനായി പുറപ്പെട്ടത്.. ഇവിടെനിന്നും ഉച്ചയോടെ ബന്നാർഘട്ടയിലെത്തി ഇവിടെ ഫോർവീൽ സിനും യും ടൂവീലേഴ്സിനും സേപ്പറേറ്റ് ആയിട്ടുള്ള പാർക്കിംഗ് കാണാം… ഇതിനുശേഷമാണ് മെയിൻ

എൻട്രൻസ്, നേരത്തെ ടിക്കറ്റ് ഒന്നു ബുക്ക് ചെയ്യാത്തതിനാൽ ഉം സഫാരിക്ക് തന്നെ വന്നതുകൊണ്ടും, വേറെ ഒന്നും നോക്കിയില്ല നേരെ ടിക്കറ്റ് എടുത്തു.. നോൺ എസി ബസ് ടിക്കറ്റ് ആയിരുന്നു, നോൺ എസി ബസിനു ഉള്ള കൗണ്ടറിൽ കൂടി ടിക്കറ്റ് കാണിച്ചു ഉള്ളിലേക്ക് കയറി… അവിടെവിടെയായി സാനിറ്റൈസർ ഒക്കെ വെച്ചിട്ട് ഉണ്ട്, ബസ്സിൽ കയറി അല്പസമയം വെയിറ്റ് ചെയ്ത ശേഷമാണ്; ബസ് യാത്രികരെ കൊണ്ട് നിറഞ്ഞത്… എല്ലാ സീറ്റിലും ആളായ ശേഷമാണ് ബസ് എടുക്കുക.. ഇത് ബാംഗ്ലൂർ ടൂറിസത്തിലെ ഒരു

പച്ച ബസ് ആയിരുന്നു… വളരെ പെട്ടെന്ന് തന്നെ യാത്രികരെ കൊണ്ട് ബസ് നിറയുകയും യാത്ര തുടങ്ങുകയും ചെയ്തു… തുടക്കത്തിൽതന്നെ ഈ കാടിൻറെ ശാന്തത നമ്മളെ ആകർഷിക്കും.. ഇത് ഒരു എക്സിറ്റു കൺസർവേഷൻ രീതിയാണ്, അതായത് മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്നും മാറ്റി മനുഷ്യൻറെ ഇടപെടൽ(സംരക്ഷണം) ഉള്ള ഒരു സ്ഥലത്തേക്ക് മാറ്റുന്നു.. ഇവിടെ അവർക്ക് പരിചരണവും കൃത്യസമയത്തുള്ള ഭക്ഷണവും ലഭിക്കും… ഇങ്ങനെ ചെയ്യുന്നത് വഴി അവർക്ക് നേരിട്ടുകൊണ്ടിരുന്ന പല പ്രശ്നങ്ങളും പരിഹരിക്കാനും,

വംശനാശഭീഷണി തടയാനും സാധിക്കുന്നു… ആറ് കിലോമീറ്ററോളം ചുറ്റളവിൽ ഈ വനം സംരക്ഷിച്ചിരിക്കുന്നത് കാണാം… ഇവിടെ പല സെക്ഷനുകൾ ആയി തിരിച്ചിരിക്കുന്നു.. ഹെയർബിയോർ സെക്ഷൻ, ബിയർ സെക്ഷൻ, ലയൺ സെക്ഷൻ, ടൈഗർ സെക്ഷൻ എന്നിങ്ങനെ… ഹെർബിവോർ സെക്ഷനിൽ ആദ്യത്തെ സെക്ഷൻ ആയ ഹെർബിഓറിൽ കാട്ടുപോത്ത്, മാൻ, എന്നിവയെ കാണാം.. ചെന്ന സമയത്ത് എന്തോ ഭാഗ്യം കൊണ്ട് ഇവയെല്ലാം ഒന്നിച്ചു തന്നെ ഉണ്ടായിരുന്നു പിന്നെ എപ്പോഴും

കൂട്ടമായി ജീവിക്കുന്ന ഒരു സ്പീഷീസ് ആയതുകൊണ്ട് ഉണ്ട് കൂട്ടംതെറ്റി പോവില്ല എന്ന ഗുണവും ഉണ്ട്.. ഒന്നോരണ്ടോ കാട്ടുപോത്തിനെ യും കാണാം… ഇവിടെ ചുറ്റും ധാരാളം മരങ്ങളും ചെടികളും ഒക്കെ നിൽക്കുന്നുണ്ട്..കാടിന് നടുവിലൂടെ ഉള്ള ടാറിട്ട റോഡിലൂടെയാണ് ബസ് ഓടുന്നത്… അത്ര ചെറുതല്ലാത്ത ഇരുമ്പ് ഗേറ്റ് കടന്നാണ് അടുത്തുള്ള ഉള്ള ബിയർ സെക്ഷനിലേക്ക് ചെന്നത്… ഇവിടെ കരടികളെ കാണാം, റോഡ് സൈഡിൽ കൂടെയും റോഡിന്

നടുവിൽ കൂടെയും ഒക്കെ കരടികൾ നടക്കുന്നു… അധികം കരടികളെ ഒന്നും കാണാൻ സാധിച്ചില്ല..5 ,6 എണ്ണത്തെ കാണുകയും ചെയ്തു… മറ്റൊരു കവാടം കടന്നു ചെന്നത് ലയൺ സെക്ഷനിലേക്ക് ആണ് കുറെ പെൺ സിംഹങ്ങളെയും ആൺ സിംഹങ്ങളെയും കാണാം… സിംഹത്തെ ഒക്കെ എപ്പോഴും കാണാൻ പറ്റുന്ന ഒന്ന് അല്ലല്ലോ… ഇത് എന്തായാലും അടിപൊളിയായിരുന്നു… സിംഹം ഒക്കെ റോഡ്സൈഡിൽ വന്നു ഇന്ന് വ്യത്യസ്തങ്ങളായ പോസ്റ്റ് തന്നു, ക്യാമറയും നമ്മളെയും ഒരേപോലെ സന്തോഷിപ്പിച്ചു.. സിംഹ കൂട്ടത്തെ കടന്നുചെന്നത് ടൈഗർ സെക്ഷനിലേക്ക് ആണ്… ആദ്യം കണ്ടത് stripped ടൈഗർ നെയാണ്… കടവുകളും അഞ്ചാറെണ്ണം ഒക്കെ ഉണ്ട്.. പിന്നെ കുറച്ച് അപ്പുറെ ആയി വളരെ ആകർഷകമായ ഒരു വെള്ള കടുവയെ കണ്ടു… വെള്ള കടുവയും യും കേരളത്തിൽ കാണാൻ പറ്റുന്ന സംഭവം അല്ലാലോ

.. യാത്രയുടെ ഏറ്റവും ആകർഷകമായ ഒരു സംഭവം ആയിരുന്നു ഈ വെള്ളകടുവ..അതിനെ അവസാനം ആണ് കാണാൻ പറ്റുന്നത്… ഇത് കഴിഞ്ഞിട്ട് കണ്ടത് ഒരു ആനക്കൂട്ടത്തെ ആണ്… എന്തായാലും ഇത്രയും കഷ്ടപ്പെട്ട് ഇവിടെ വന്നത് വേസ്റ്റ് ആയില്ല അടിപൊളി കാഴ്ച കണ്ടു തിരിച്ചു പോരാം..

MENU

Comments are closed.